കൊങ്കിണി ബൈബിള്‍ വില്പന റിക്കാര്‍ഡിലേക്ക്..

കൊങ്കിണി ബൈബിള്‍ വില്പന റിക്കാര്‍ഡിലേക്ക്..

പനാജി: എക്കാലത്തും ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന കൃതി എന്ന് ഖ്യാതിയുള്ള വിശുദ്ധ ഗ്രന്ഥം കൊങ്കിണി ഭാഷയിലും ചരിത്രം തിരുത്തുന്നു. ലക്ഷക്കണക്കിന്  കോപ്പികളാണ് ഇക്കാലയളവില്‍ കൊങ്കിണി ഭാഷയിലുള്ള ബൈബിള്‍ വിറ്റഴിക്കപ്പെട്ടത്.

ഇംഗ്ലീഷില്‍ നിന്ന് കൊങ്കിണിയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചത്  1974 ല്‍ ആണ് ആദ്യപതിപ്പായി ഇറങ്ങിയത് 25,000 കോപ്പികളായിരുന്നു. 1990 ല്‍ ആണ് സമ്പൂര്‍ണ്ണ ബൈബിള്‍ കൊങ്കിണി ഭാഷയില്‍ ഇറങ്ങിയത്. നീണ്ട വര്‍ഷങ്ങളായി നിരവധി ബൈബിള്‍ പണ്ഡിതരുടെയും ഭാഷാശാസ്ത്രജ്ഞരുടെയും സഹായത്തോടെ സമ്പൂര്‍ണ്ണ ബൈബിള്‍ 2006 ല്‍ പുറത്തിറങ്ങി. അറുപതിനായിരം കോപ്പികളാണ് ആദ്യപതിപ്പായി സമ്പൂര്‍ണ്ണ ബൈബിളിന്റേതായി ഇറങ്ങിയത്.

2010 ല്‍ നാലപതിനായിരം കോപ്പികള്‍ രണ്ടാം പതിപ്പായി പുറത്തിറങ്ങി. 1970 മുതല്‍ മൂന്നരലക്ഷത്തിലധികം  കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. വളരെ വലിയ വെല്ലുവിളിയായിരുന്നു ബൈബിള്‍ പരിഭാഷയെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഗോവ, കര്‍ണ്ണാടക, കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 80 ലക്ഷം ആളുകളാണ് കൊങ്കിണിഭാഷ സംസാരിക്കുന്നവരായിട്ടുള്ളത്. അതില്‍ 50 ലക്ഷം പേര്‍ കര്‍ണ്ണാടകയില്‍ മാത്രമുണ്ട്‌

You must be logged in to post a comment Login