കൊരട്ടി പള്ളിയില്‍ വികാരിയെ തടഞ്ഞുവച്ചു, കുര്‍ബാന ചൊല്ലാന്‍ അനുവദിച്ചില്ല

കൊരട്ടി പള്ളിയില്‍ വികാരിയെ തടഞ്ഞുവച്ചു, കുര്‍ബാന ചൊല്ലാന്‍ അനുവദിച്ചില്ല

കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി താ്‌ല്ക്കാലികമായി നിയമിതനായ ഫാ. ജോസഫ് തെക്കിനിയാത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഇന്നലെയാണ് സംഭവം. അച്ചനെ കുര്‍ബാന ചൊല്ലാനും അനുവദിച്ചില്ല.

കൊരട്ടി പള്ളിയിലെ കാണിക്കസ്വര്‍ണ്ണം വിറ്റതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പ്രശ്‌നമാണ് സംഘര്‍ഷത്തിന് കാരണമായത്. മുന്‍ ഫൊറോന വികാരി ഫാ. മാത്യു മണവാളനെ ഇതിന്റെ പേരില്‍ താല്ക്കാലികമായി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. പകരക്കാരനായി എത്തിയതായിരുന്നു എളംകുളം പള്ളിയിലെ ഫാ. ജോസഫ് തെക്കിനിയാത്ത്.

പള്ളിക്ക് നഷ്ടമായ സ്വര്‍ണ്ണവും പണവും പകരം വയ്ക്കാതെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍.

 

You must be logged in to post a comment Login