കൊസോവോ കത്തീഡ്രല്‍ വിശുദ്ധ മദര്‍ തെരേസയ്ക്ക് സമര്‍പ്പിച്ചു

കൊസോവോ കത്തീഡ്രല്‍ വിശുദ്ധ മദര്‍ തെരേസയ്ക്ക് സമര്‍പ്പിച്ചു

കൊസോവോ: കത്തോലിക്കാ കത്തീഡ്രല്‍ വിശുദ്ധ മദര്‍ തെരേസയ്ക്ക് സമര്‍പ്പിച്ചു. ഇനി മുതല്‍ ഈ കത്തീഡ്രല്‍ വിശുദ്ധ തെരേസ കത്തീഡ്രല്‍ എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. കൊസോവോ പ്രസിഡന്റ് ഹാഷിം താച്ചി ഉള്‍പ്പടെ കൊസോവോയിലെയും അല്‍ബേനിയായിലെയും മതനേതാക്കളും നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

ഇറ്റാലിയന്‍ ശൈലിയില്‍ പണികഴിപ്പിച്ച ഈ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത് 2010 ല്‍ ആയിരുന്നു. ഇവിടെ 90 ശതമാനം മുസ്ലീമുകളാണ്. കത്തോലിക്കര്‍ തീരെ ചെറിയ വിഭാഗമാണ്.

ചൊവ്വാഴ്ചയായിരുന്നു കത്തീഡ്രലിലെ ചടങ്ങുകള്‍ നടന്നത്. മദര്‍ തെരേസ മരിച്ചിട്ട് അന്നേയ്ക്ക് 20 വര്‍ഷം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

You must be logged in to post a comment Login