5500 ലിറ്റര്‍ കുടിവെള്ളവും 2500 പായ്ക്കറ്റ് പാലുമായി കോതമംഗലം രൂപത പ്രളയബാധിത മേഖലയിലേക്ക്

5500 ലിറ്റര്‍ കുടിവെള്ളവും 2500 പായ്ക്കറ്റ് പാലുമായി കോതമംഗലം രൂപത പ്രളയബാധിത മേഖലയിലേക്ക്

കോതമംഗലം പ്രളയബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കൂടുതല്‍ സഹായവുമായി കോതമംഗലം രൂപത. നാലു ടണ്‍ ജീവ റൈസ് മട്ടയരി, 2500 പായ്ക്കറ്റ് പാല്‍, 5500 ലിറ്റര്‍ കുടിവെള്ളം എന്നിവയാണ് ഇന്ന് കോതമംഗലം രൂപത പ്രളയബാധിത മേഖലയില്‍ എത്തിക്കുന്നത്. മുമ്പ് 5500 ലിറ്റര്‍ കുടിവെള്ളവും 3500 പായ്ക്കറ്റ് പാലും രൂപത എത്തിച്ചിരുന്നു. ഇതിന് പുറമെ തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സ്റ്റേഷനറി സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യും.

29 ന് ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികളും 400 ഭക്ഷ്യധാന്യ കിറ്റുകളും 200 കമ്പിളിപ്പുതപ്പുകളും രൂപതയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും.

You must be logged in to post a comment Login