മാതാവിന്‍റെ തിരുസ്വരൂപം ആദ്യമായി താഴെയിറക്കി, കോതനല്ലൂര്‍ പള്ളിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

മാതാവിന്‍റെ തിരുസ്വരൂപം ആദ്യമായി താഴെയിറക്കി, കോതനല്ലൂര്‍ പള്ളിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ക​​ടു​​ത്തു​​രു​​ത്തി: അ​​തി​​പു​​രാ​​ത​​ന​​മാ​​യ കോ​​ത​​ന​​ല്ലൂ​​ർ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു. എ​​ഡി 826ൽ ​​സ്ഥാ​​പി​​ത​​മാ​​യ കോ​​ത​​ന​​ല്ലൂ​​ർ പ​​ള്ളി​​യു​​ടെ മു​​ഖ​​വാ​​ര​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ച്ചി​​രു​​ന്ന പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ അ​​തി​​പു​​രാ​​ത​​ന​​മാ​​യ തി​​രു​​സ്വ​​രൂ​​പം പു​​ന​​രു​​ദ്ധാ​​ര​​ണ പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ആ​​ദ്യ​​മാ​​യി താ​​ഴെ​​യി​​റ​​ക്കി.

മാ​​താ​​വി​​ന്‍റെ നാ​​മ​​ത്തി​​ൽ സ്ഥാ​​പി​​ത​​മാ​​യ പ​​ള്ളി​​യി​​ൽ അ​​ക്കാ​​ലം മു​​ത​​ൽ വി​​ശ്വാ​​സി​​ക​​ൾ വ​​ണ​​ങ്ങി​​യി​​രു​​ന്ന തി​​രു​​സ്വ​​രൂ​​പ​​മാ​​ണ് ഇ​​തെ​​ന്ന് വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ പ​​റ​​ഞ്ഞു. 1192 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള​​താ​​ണ് തി​​രു​​സ്വ​​രൂ​​പം. ഒ​​ന്പ​​താം നൂ​​റ്റാ​​ണ്ടി​​ലെ സാ​​ങ്കേ​​തി​​ക വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് രൂ​​പം നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ര​​ണ്ട് സാ​​ധാ​​ര​​ണ വെ​​ട്ടു​​ക​​ല്ലു​​ക​​ൾ ചേ​​ർ​​ത്ത് വ​​ച്ച ശേ​​ഷം ഇ​​തി​​ന്‍റെ മു​​ൻ​​ഭാ​​ഗ​​ത്ത് കു​​മ്മാ​​യ​​മി​​ശ്രി​​തം ഉ​​പ​​യോ​​ഗി​​ച്ചു കൈ​​കൂ​​പ്പി നി​​ൽ​​ക്കു​​ന്ന പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം നി​​ർ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​ന്പ​​ത് ഇ​​ഞ്ച് വീ​​തി​​യു​​ള്ള വെ​​ട്ടു​​ക​​ല്ല് ഉ​​പ​​യോ​​ഗി​​ച്ചു നി​​ർ​​മി​​ച്ച തി​​രു​​സ്വ​​രൂ​​പ​​ത്തി​​ന് പ​​തി​​നെ​​ട്ട​​ര ഇ​​ഞ്ച് ഉ​​യ​​ര​​മു​​ണ്ട്.

ആ​​ദ്യ​​നൂ​​റ്റാ​​ണ്ടു​​ക​​ളി​​ലെ ദേ​​വാ​​ല​​യ​​ങ്ങ​​ൾ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ നാ​​മ​​ധേ​​യ​​ത്തി​​ലു​​ള്ള​​താ​​യി​​രു​​ന്നു​​വെ​​ന്ന​​തും ഈ ​​ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ പു​​രാ​​ത​​ന​​ത്വം വി​​ളി​​ച്ച​​റി​​യി​​ക്കു​​ന്നു. കോ​​ത​​ന​​ല്ലൂ​​രി​​ൽ ക്രൈ​​സ്ത​​വ സ​​മൂ​​ഹം സ​​ജീ​​വ​​മാ​​യി​​രു​​ന്നു​​വെ​​ന്ന​​താ​​ണ് എ​​ഡി 826 ൽ ​​ഇ​​വി​​ടെ ദേ​​വാ​​ല​​യം ഉ​​ണ്ടാ​​കാ​​ൻ കാ​​ര​​ണ​​മാ​​യി ക​​രു​​തു​​ന്ന​​ത്. ദൈ​​വാ​​ല​​യ​​ത്തി​​ന് താ​​ഴെ​​യി​​റ​​ക്കി വ​​ച്ചി​​രി​​ക്കു​​ന്ന തി​​രു​​സ്വ​​രൂ​​പം അ​​ടു​​ത്ത് കാ​​ണു​​ന്ന​​തി​​നും വ​​ണ​​ങ്ങു​​ന്ന​​തി​​നു​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണ് ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. പ​​ള്ളി​​യു​​ടെ ആ​​രം​​ഭ​​കാ​​ലം മു​​ത​​ൽ പ​​വി​​ത്ര​​മാ​​യി ക​​രു​​തു​​ന്ന, ത​​ല​​മു​​റ​​ക​​ൾ കൈ​​മാ​​റി ന​​ഷ്ട​​പ്പെ​​ടാ​​തെ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന രൂ​​പ​​മാ​​ണി​​തെ​​ന്ന് പ​​ഴ​​മ​​ക്കാ​​ർ പ​​റ​​യു​​ന്നു.

You must be logged in to post a comment Login