ബി​ഷ​പ് ഡോ. ​ന​സ​റീ​ൻ സൂ​സൈ കോട്ടാര്‍ രൂപതാധ്യക്ഷന്‍

ബി​ഷ​പ് ഡോ. ​ന​സ​റീ​ൻ സൂ​സൈ കോട്ടാര്‍ രൂപതാധ്യക്ഷന്‍

ന്യൂഡൽഹി:  കോട്ടാർ രൂപതയ്തക്ക് പുതിയ അധ്യക്ഷന്‍. ബിഷപ് ഡോ. നസറീൻ സൂസൈയെയാണ് കോട്ടാര്‍ രൂപതയുടെ പുതിയ തലവന്‍. തമിഴ്നാട്ടിലെ രൂപതയാണ് കോട്ടാര്‍.ബിഷപ് ഡോ. പീറ്റർ റെമിജിയൂസ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

1963- ഏപ്രിൽ 13നു രാജാക്കലമംഗലം തുറൈയിലാണ് സൂസൈയുടെ ജനനം. 1989 ഏപ്രില്‍ 2നു വൈദികനായി. ലുവെയ്നില്‍ നിന്നും റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലും നിന്നും  ദൈവശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. കൊളച്ചല്‍, എനയം, നാഗര്‍കോവില്‍ എന്നിവടങ്ങളിലെ വിവിധ ഇടവകകളില്‍  സേവനം ചെയ്തിട്ടുണ്ട്.

2015-ലെ കണക്കുകള്‍ പ്രകാരം കോട്ടാര്‍ രൂപതയില്‍ രണ്ടരലക്ഷത്തിലധികം വിശ്വാസികളുണ്ട്.

You must be logged in to post a comment Login