കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ്ഥാ​​പ​​ന​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ​​ സമാപിച്ചു

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ്ഥാ​​പ​​ന​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ​​ സമാപിച്ചു

ക​​ണ്ണൂ​​ർ:  കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ്ഥാ​​പ​​ന​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ​​ സമാപിച്ചു. 1911 ഓ​​ഗ​​സ്റ്റ് 29ന് ​​ഇ​​ൻ യൂ​​ണി​​വേ​​ഴ്സി ക്രി​​സ്ത്യാ​​നി എ​​ന്ന തി​​രു​​വെ​​ഴു​​ത്തു​​വ​​ഴി തെ​​ക്കും​ഭാ​​ഗ ക​​ത്തോ​​ലി​​ക്ക​​ർ​​ക്കാ​​യി വി​​ശു​​ദ്ധ പ​​ത്താം​​പി​​യൂ​​സ് മാ​​ർ​പാ​​പ്പ സ്ഥാ​​പി​​ച്ച കോ​​ട്ട​​യം വി​​കാ​​രി​​യാ​​ത്തി​​ന്‍റെ 107-ാമ​​ത് സ്ഥാ​​പ​​ന​​ദി​​നാ​​ച​​ര​​ണ​​മാ​​ണ് മ​​ട​​ന്പം ലൂ​​ർ​ദ് മാ​​താ ഫൊ​​റോ​​ന പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

സ​​മാ​​പ​​ന​ സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, വി​​കാ​​രി ജ​​ന​​റാ​​ൾ മോ​ൺ. ​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​​ ജോ​​സ് ജെ​​യിം​​സ്, കെ​​സി​​ഡ​​ബ്ല്യു​​എ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​ഡെ​​യ്സി പ​​ച്ചി​​ക്ക​​ര, മ​​ട​​ന്പം ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് ക​​പ്പു​​കാ​​ലാ​​യി​​ൽ, ബ​​റു​​മ​​റി​​യം പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ഫാ. ​എ​​ബ്രാ​​ഹം പ​​റ​​ന്പേ​​ട്ട്, കെ​​സി​​സി മ​​ല​​ബാ​​ർ റീ​​ജ​​ണ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു ക​​ദ​​ളി​​മ​​റ്റം, കാ​​രി​​ത്താ​​സ് സെ​​ക്കു​​ല​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റക്‌ട്രസ് സി​​സ്റ്റ​​ർ വി.​​ടി.​ ത്രേ​​സ്യാ​​മ്മ, കെ​​സി​​വൈ​​എ​​ൽ പ്ര​​സി​​ഡ​​ന്‍റ് മെ​​ൽ​​ബി​​ൻ പു​​ളി​​യം​​തൊ​​ട്ടി​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ല, സാ​​ഹി​​ത്യ, കാ​​ർ​​ഷി​​ക, വൈ​​ജ്ഞാ​​നി​​ക മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വു തെ​​ളി​​യി​​ച്ച ഫാ. ​​ജോ​​യി ക​​ട്ടി​​യാ​​ങ്ക​​ൽ, ക്രി​​സ് ലൂ​​ക്കോ​​സ് ന​​ടു​​വീ​​ട്ടി​​ൽ, ഡെ​​ൽ​​റ്റ കു​​ര്യ​​ൻ മം​​ഗ​​ല​​ത്തി​​ൽ, ജോ​​ണി​​ഷ് വി​​ൽ​​സ​​ണ്‍ അ​​ദി​​യാ​​പ്പി​​ള്ളി​​ൽ, റെ​​ജി തോ​​മ​​സ് കു​​ന്നൂ​​പ്പ​​റ​​ന്പി​​ൽ, സ​​ണ്ണി മ​​റ്റ​​ക്ക​​ര, കൊ​​ച്ചി​​ക്കു​​ന്നേ​​ൽ ടി.​​സി എ​​ബ്രാ​​ഹം, സ്റ്റീ​​ഫ​​ൻ പു​​ഷ്പ​​മം​​ഗ​​ലം, മെ​​ൽ​​ബി​​ൻ ബി​​ജു പൂ​​വ​​ത്തി​​ങ്ക​​ൽ, ജെ​​റീ​​ന ജോ​​ണ്‍ ഞാ​​റ​​ക്കാ​​ട്ടി​​ൽ, ജി​​സ്ന ജോ​​ണ്‍ ഇ​​ളം​​പ്ലാ​​ക്കാ​​ട്ട്, ട്രീ​​സ വി​​ൽ​​സ​​ണ്‍ രാ​​മ​​ച്ച​​നാ​​ട്ട്, ഐ​​റി​​ൻ മാ​​ത്യു, അ​​ലീ​​ന എ​​ലി​​സ​​ബ​​ത്ത് ജോ​​ബി, ഡെ​​ൽ​​ന സ​​ണ്ണി, അ​​ർ​​ഷ ജോ​​ണ്‍ എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.

മ​​ല​​ബാ​​ർ കു​​ടി​​യേ​​റ്റ​​ത്തി​​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് 107-ാമ​​ത് സ്ഥാ​​പ​​ന ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്.

You must be logged in to post a comment Login