മാര്‍ കുന്നശ്ശേരിയുടെ ചരമവാര്‍ഷികത്തില്‍ കോട്ടയം അതിരൂപത ജനറല്‍ ആശുപത്രിക്ക് ബഗി കാറുകള്‍ സമ്മാനിച്ചു

മാര്‍ കുന്നശ്ശേരിയുടെ ചരമവാര്‍ഷികത്തില്‍ കോട്ടയം അതിരൂപത ജനറല്‍ ആശുപത്രിക്ക് ബഗി കാറുകള്‍ സമ്മാനിച്ചു

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി​​രു​​ന്ന മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി മെ​​മ്മോ​​റി​​യ​​ൽ ബ​​ഗി കാ​​റു​​ക​​ൾ കോ​​ട്ട​​യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക്കു സ​​മ്മാ​​നി​​ച്ചു.

ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ബ​​ഗി കാ​​റു​​ക​​ളു​​ടെ താ​​ക്കോ​​ലു​​ക​​ളും രേ​​ഖ​​ക​​ളും ജി​​ല്ലാ ആ​​രോ​​ഗ്യ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ്, ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ആ​​ർ. ബി​​ന്ദു​​കു​​മാ​​രി എ​​ന്നി​​വ​​ർ​​ക്ക് കൈ​​മാ​​റി. സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ സ​​മ​​ർ​​പ്പ​​ണ​​മാ​​ണ് ബ​​ഗി കാ​​റു​​ക​​ളെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മൂ​​ല​​ക്കാ​​ട്ട് പ​​റ​​ഞ്ഞു.

കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോൺ.മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ സാ​​ബു പു​​ളി​​മൂ​​ട്ടി​​ൽ, ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ലീ​​ലാ​​മ്മ ജോ​​സ​​ഫ്, ജി​​ല്ലാ ആ​​രോ​​ഗ്യ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ്, ജി​​ല്ലാ പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ ഡോ. ​​വ്യാ​​സ് സു​​കു​​മാ​​ര​​ൻ, കോ​​ട്ട​​യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ജെ​​സി ജോ​​യി സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

11 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ര​​ണ്ട് ബ​​ഗി കാ​​റു​​ക​​ൾ വാ​​ങ്ങി​​യ​​ത്. വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്ന് കി​​ട​​പ്പു​​രോ​​ഗി​​ക​​ൾ​​ക്കാ​​യു​​ള്ള ആം​​ബു​​ല​​ൻ​​സ് കാ​​ബാ​​ണ്.

ര​​ണ്ടാ​​മ​​ത്തേ​​ത് മ​​രു​​ന്നു​​ക​​ളും അ​​ണു​​ന​​ശീ​​ക​​ര​​ണം വ​​രു​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ സാ​​മ​​ഗ്രി​​ക​​ളും സ്റ്റോ​​റി​​ൽ നി​​ന്നു തി​​യ​​റ്റ​​റി​​ലെ​​ത്തി​​ക്കാ​​നും ബെ​​ഡ്ഷീ​​റ്റു​​ക​​ളും രോ​​ഗീ​​പ​​രി​​ച​​ര​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ഇ​​ത​​ര വ​​സ്തു​​ക്ക​​ളും അ​​ണു​​വി​​മു​​ക്ത​​മാ​​യി എ​​ത്തി​​ക്കു​​വാ​​നു​​മാ​​യി പ്ര​​ത്യേ​​കം സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ള്ള കാ​​ർ​​ഗോ കാ​​ബാ​​ണ്.

You must be logged in to post a comment Login