കൊട്ടിയൂര്‍ പീഡനക്കേസ്: കന്യാസ്ത്രീകളുടെയും അച്ചന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊട്ടിയൂര്‍ പീഡനക്കേസ്: കന്യാസ്ത്രീകളുടെയും അച്ചന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് ഡോ സിസ്റ്റര്‍ ടെസി ജോസഫ്, ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ , ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഫാ. റോബിന്‍ വടക്കുംചേരി പ്രതിയായ കേസില്‍, പെണ്‍കുട്ടി പ്രസവിച്ച കാര്യം അധികൃതരെ അറിയിക്കാതിരുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തങ്ങള്‍ നിരപരാധികളാണെന്നും കുറ്റവിമുക്തരാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഹര്‍ജി തള്ളിയത്.

You must be logged in to post a comment Login