ബി​​​ഷ​​​പ് ഡോ. ​​​മാ​​​ക്‌​​​സ്‌​​​വെ​​​ല്‍ വ​​​ലെ​​​ന്‍റ‌​​​യി​​​ന്‍ നൊ​​​റോ​​​ണയുടെ കബറടക്കം ഇന്ന്

ബി​​​ഷ​​​പ് ഡോ. ​​​മാ​​​ക്‌​​​സ്‌​​​വെ​​​ല്‍ വ​​​ലെ​​​ന്‍റ‌​​​യി​​​ന്‍ നൊ​​​റോ​​​ണയുടെ കബറടക്കം ഇന്ന്

കോഴിക്കോട് :കാലം ചെയ്ത കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത മു​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​മാ​​​ക്‌​​​സ്‌​​​വെ​​​ല്‍ വ​​​ലെ​​​ന്‍റ‌​​​യി​​​ന്‍ നൊ​​​റോ​​​ണയുടെ കബറടക്കം ഇന്ന്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ.​ ​​സൂ​​​സ​​​പാ​​​ക്യം, ഡോ.​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ, കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മിക​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നുച്ച​​​ കഴിഞ്ഞ്് 3.30ന് ​​​ദേ​​​വ​​​മാ​​​താ ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ പ്ര​​​ത്യേ​​​ക ക​​​ബ​​​റി​​​ട​​​ത്തി​​​ലാണ് സം​​​സ്കാ​​​രം.

കോ​​​ഴി​​​ക്കോ​​​ട് ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ത​​​ദ്ദേ​​​ശീ​​​യ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്നു ഡോ. ​​​മാ​​​ക്‌​​​സ്‌​​​വെ​​​ല്‍ വി. ​​നൊ​​​റോ​​​ണ. കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ ഇ​​​ട​​​യ​​​നാ​​​യി​​​രു​​​ന്ന ബി​​​ഷ​​​പ് മാ​​​ക്‌​​​സ്‌​​​വെ​​​ല്‍ 1980 മു​​​ത​​​ൽ 2002 വ​​​രെ 22 വ​​​ര്‍​ഷം രൂ​​​പ​​​ത​​​യെ ന​​​യി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​അ​​​ല്‍​ദോ മ​​​രി​​​യ പ​​​ത്രോ​​​ണി​​​യി​​​ല്‍നി​​​ന്ന് 1980ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. 1923ല്‍ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ രൂ​​​പ​​​ത​​​യെ അ​​​തു​​​വ​​​രെ ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത് വി​​​ദേ​​​ശ മി​​​ഷ​​​ന​​​റി​​​മാ​​​രാ​​​യി​​​രു​​​ന്നു. 2002ൽ ​​​ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച അ​​​ദ്ദേ​​​ഹം മേ​​​രി​​​ക്കു​​​ന്ന് ശാ​​​ലോം വൈ​​​ദി​​​കമ​​​ന്ദി​​​ര​​​ത്തി​​​ൽ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി 11.20ന് ​​​കോ​​​ഴി​​​ക്കോ​​​ട് വെ​​​ള്ളി​​​മാ​​​ടു​​​കു​​​ന്ന് നി​​​ർ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

You must be logged in to post a comment Login