കോഴിക്കോട് പള്ളിക്ക് തീ പിടിച്ചു

കോഴിക്കോട് പള്ളിക്ക് തീ പിടിച്ചു

 വെ​ള്ളി​മാ​ടു​കു​ന്ന്: കോ​ഴി​ക്കോ​ട്   വെള്ളിമാട്കുന്ന് ഹോ​ളി റെ​ഡീ​മ​ർ പ​ള്ളി​ക്ക് തീ​പിടിച്ചു. പ​ള്ളി​യു​ടെ മു​ഖ്യ​ക​വാ​ട​വും ഗ്രോട്ടോയും ക​ത്തി ന​ശി​ച്ചു. രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ​ള്ളി​യു​ടെ  അ​ടിഭാ​ഗ​ത്തെ നി​ല​യി​ൽ നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്.  ഗ്ളാ​സു​ക​ളും വാ​തി​ലു​ക​ളും സി​സി​ടി​വി ക്യാ​മ​റ​ക​ളും​ ക​ത്തി ന​ശി​ച്ചു. രാ​ത്രി പ​ത്തേ​കാ​ലോ​ടെ അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധ​യ​മാ​ക്കി.

തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്.തീ​പി​ടു​ത്ത​തി​ന് കാ​ര​ണം ഷോ​ർ​ട്ട് സെ​ർ​ക്യൂ​ട്ടാണെന്നാണ് കരുതുന്നത്.

You must be logged in to post a comment Login