കൃ​പാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും

കൃ​പാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം രൂ​പ​ത കൃ​പാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​വും വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ച്ച് പ​ത്തി​ന് സ​മാ​പി​ക്കും.

അ​ണ​ക്ക​ര ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​ഡൊ​മ​നി​ക് വാ​ള​ന്മ​ലാ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ 72 പേ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന ബൈ​ബി​ൾ പ്ര​യാ​ണം ക​ത്തീ​ഡ്ര​ൽ ഭ​ജ​ന​കൂ​ടാ​ര​ത്തി​ൽ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി സ്രാ​ന്പി​ക്ക​ലും ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

You must be logged in to post a comment Login