കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ മുതല്‍

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ മുതല്‍

കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32 ാമത് ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും. 15 ന് സമാപിക്കും. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററിലാണ് സമ്മേളനം. എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ സൂസപാക്യം അധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ മേഖലയിലുള്ളസഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് സമ്മേളനം പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നത്.

You must be logged in to post a comment Login