പള്ളിയില്‍ എത്തിയപ്പോള്‍ പൂര്‍ണ്ണമായ ചിത്രം; കുടവച്ചൂര്‍ സെന്‍റ് മേരീസ് പള്ളിയിലെ രൂപക്കൂട്ടിലെ ചിത്രങ്ങളുടെ പിന്നിലെ കഥകള്‍

പള്ളിയില്‍ എത്തിയപ്പോള്‍ പൂര്‍ണ്ണമായ ചിത്രം; കുടവച്ചൂര്‍ സെന്‍റ് മേരീസ് പള്ളിയിലെ രൂപക്കൂട്ടിലെ ചിത്രങ്ങളുടെ പിന്നിലെ കഥകള്‍

വൈക്കം: കുടവെച്ചൂർ  സെന്‍റ് മേരീസ് പള്ളിയിലെ രൂപക്കൂട്ടിലെ ചിത്രങ്ങള്‍ക്ക് പിന്നില്‍ അവിശ്വസനീയമായ പല കഥകളുമുണ്ടെന്നാണ് ചരിത്രം.

പള്ളിയിലേക്ക് ആവശ്യമായ ചിത്രങ്ങള്‍ ഗ്രീസില്‍ നിന്നാണത്രെ കൊണ്ടുവന്നത്.   ഏഴു ചിത്രങ്ങൾ ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും ആറു ചിത്രങ്ങളാണു പൂർത്തിയായത്. അപൂർവമായ ഏഴാമത്തെ ചിത്രവും പൂർത്തിയായ ചിത്രങ്ങളും പായക്കപ്പലിൽ വെച്ചൂരിൽ എത്തിക്കുകയായിരുന്നു. പക്ഷേ പള്ളിയിൽ ചിത്രങ്ങൾ കൊണ്ടുവന്നപ്പോൾ അപൂർണമായിരുന്ന ചിത്രവും പൂർത്തിയായത്രെ.

അതുപോലെ പള്ളിയിൽ എത്തിയപ്പോൾ കൂടിചേർന്ന മാതാവിന്‍റെ സവിശേഷ ചിത്രമാണ് രൂപക്കൂടിലുള്ളതെന്നാണ് വിശ്വാസം. പൂർണമായും തടിയിൽ പ്രകൃതി വർണങ്ങളാൽ ആലേഖനം ചെയ്യപ്പെട്ടതാണിചിത്രം.

അഞ്ഞൂറു വർഷത്തിലധികം പഴക്കമുള്ള പള്ളിയിലെ അൾത്താരയിലെ മരത്തിൽ തീർത്ത രൂപക്കൂട്ടിലെ മാതാവിന്‍റെ തടിയിൽ തീർത്ത ചിത്രവും മറ്റു ശില്പങ്ങളും ഇപ്പോള്‍ മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login