കുറവിലങ്ങാടിനെക്കുറിച്ചുള്ള ദൈവികപദ്ധതികള്‍ തിരിച്ചറിയണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

കുറവിലങ്ങാടിനെക്കുറിച്ചുള്ള ദൈവികപദ്ധതികള്‍ തിരിച്ചറിയണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

കുറവിലങ്ങാട്: കുറവിലങ്ങാടിനെക്കുറിച്ചുള്ള ദൈവികപദ്ധതികള്‍ തിരിച്ചറിയണമെന്നും പൗരസ്ത്യസഭയുടെ നേതൃനിരയിലേക്ക് കുറവിലങ്ങാട് എത്തണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച് ഡീക്കന്‍ തീര്ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനഅര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍ സ്രാമ്പിക്കല്‍. സഭയുടെ ചൈതന്യത്തില്‍ കൂടുതല്‍ നിറയണമെന്നും ഞായറാഴ്ചായാചരണത്തില്‍ കൂടുതല്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login