കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ അ​​ട്ട​​പ്പാ​​ടി അ​​ഭി​​ഷേ​​കാ​​ഗ്നി മ​​ല​​യിലേക്ക്

കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ അ​​ട്ട​​പ്പാ​​ടി  അ​​ഭി​​ഷേ​​കാ​​ഗ്നി മ​​ല​​യിലേക്ക്

കു​​റ​​വി​​ല​​ങ്ങാ​​ട്: കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​ത്തി​​ന്‍റെ പ​​ക​​ർ​​പ്പ് അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ അ​​ഭി​​ഷേ​​കാ​​ഗ്നി മ​​ല​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. തി​​രു​​സ്വ​​രൂ​​പം സം​​വ​​ഹി​​ച്ചു​​ള്ള യാ​​ത്ര 15ന് ​​പു​​ല​​ർ​​ച്ചെ കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​ന് അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ എ​ത്തും. 101 വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​ണു തി​​രു​​സ്വ​​രൂ​​പ പ്ര​​യാ​​ണം. 15ന് 4.30​​ന് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

അ​​റു​​നൂറോ​​ളം മു​​ത്തി​​യ​​മ്മ ഭ​​ക്ത​​ർ തി​​രു​​സ്വ​​രൂ​​പ​​ത്തെ അ​​നു​​ഗ​​മി​​ക്കും. അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ മി​​നി​​സ്ട്രീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ര​​ണ്ടാ​​മ​​ത് കു​​റ​​വി​​ല​​ങ്ങാ​​ട് അ​​ഭി​​ഷേ​​കാ​​ഗ്നി ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലി​​ന് ഇ​​ട​​വ​​ക​​യു​​ടെ ഉ​​പ​​ഹാ​​ര​​മാ​​യി ന​​ൽ​​കി​​യ തി​​രു​​സ്വ​​രൂ​​പ​​മാ​​ണ് ആ​​ഘോ​​ഷ​​മാ​​യി എ​​ത്തി​​ച്ചു സ്ഥാ​​പി​​ക്കു​​ന്ന​​ത്.

ദൈ​​വ​​മാ​​താ​​വി​​ന്‍റെ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തെ ക​​ണ്‍​വ​​ൻ​​ഷ​​നെ​​ന്ന​തു കു​​റ​​വി​​ല​​ങ്ങാ​​ട് ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യെ​​ന്ന് ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടി​​രു​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​ങ്ങ​​ളി​​ലും മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും ക​​പ്പേ​​ള​​ക​​ളി​​ലും പ്ര​​തി​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

You must be logged in to post a comment Login