ആ​​റു​​പ​​തി​​റ്റാ​​ണ്ടി​​നു ശേ​​ഷം ന​​വീ​​ക​​രി​​ച്ച കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ വെ​​ഞ്ച​​രി​​പ്പ് 21ന്

ആ​​റു​​പ​​തി​​റ്റാ​​ണ്ടി​​നു ശേ​​ഷം  ന​​വീ​​ക​​രി​​ച്ച കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ വെ​​ഞ്ച​​രി​​പ്പ് 21ന്

കു​​റ​​വി​​ല​​ങ്ങാ​​ട്:ആ​​റു​​പ​​തി​​റ്റാ​​ണ്ടി​​നു ശേ​​ഷം  ന​​വീ​​ക​​രി​​ച്ച കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ വെ​​ഞ്ച​​രി​​പ്പ് 21നു ​​ന​​ട​​ക്കും.  10.30​​ന് പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വെ​​ഞ്ച​​രി​​ച്ച് വി​​ശ്വാ​​സ​​സ​​മൂ​​ഹ​​ത്തി​​ന് സ​​മ​​ർ​​പ്പി​​ക്കും.

പ​​ള്ളി ന​​വീ​​ക​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മാ​​താ​​വി​​ന്‍റെ പ്ര​​ത്യ​​ക്ഷീ​​ക​​ര​​ണ​​രം​​ഗം കൂ​​ടു​​ത​​ൽ ദൃ​​ശ്യ​​വ​ത്ക​രി​​ച്ച അ​​ദ്ഭു​​ത ഉ​​റ​​വ പാ​​ലാ രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ ആ​​ശീ​​ർ​​വ​​ദി​​ക്കും. മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​ന്പി​​ൽ, മു​​ൻ വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് മു​​ള​​ങ്ങാ​​ട്ടി​​ൽ, ഇ​​ട​​വ​​കാം​​ഗം ഫാ. ​​ജോ​​സ് കോ​​ട്ട​​യി​​ൽ എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി​​യും ന​​ട​​ക്കും. ദേ​​വാ​​ല​​യ വെ​​ഞ്ച​​രി​​പ്പി​നെ​ത്തു​ട​​ർ​​ന്നു പ്ര​​സി​​ദ്ധ​​മാ​​യ മൂ​​ന്നു​​നോ​​ന്പ് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റും. ദേ​​വാ​​ല​​യ ന​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം ത​​പാ​​ൽ വ​​കു​​പ്പ് പ്ര​​ത്യേ​​ക ക​​വ​​ർ പു​​റ​​ത്തി​​റ​​ക്കു​​ന്നു​​ണ്ട്.

ഇ​​ട​​വ​​ക​​യി​​ലെ 3096 കു​​ടും​​ബ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ഇ​​ട​​വ​​ക പൊ​​തു​​യോ​​ഗം ഐ​​കക​​ണ്ഠ്യേ​​ന​​യെ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​ണ് പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

1960 ൽ ​​വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ. ​​തോ​​മ​​സ് മ​​ണ​​ക്കാ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മു​​ൻ​​പ് ദേവാ​​ല​​യ ന​​വീ​​ക​​ര​​ണം ന​​ട​​ത്തി​​യ​​ത്. പ​​ഴ​​യ പ​​ള്ളി​​യു​​ടെ മ​​ദ്ബ​​ഹ​​യും തെ​​ക്കും വ​​ട​​ക്കു​​മു​​ള്ള സ​​ങ്കീ​​ർ​​ത്തി​​ക​​ളും നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​ർ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന മു​​റി​​യും നി​​ല​​നി​​ർ​​ത്തി ന​​ട​​ത്തി​​യ വി​​ക​​സ​​ന​​ത്തി​​നു കൂ​​ടു​​ത​​ൽ പൗ​​രാ​​ണി​​ക​​ത തു​​ളു​​ന്പു​​ന്ന രീ​​തി​​യി​​ലാ​​ണ് ഇ​​പ്പോ​​ൾ ന​​വീ​​ക​​ര​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. പോ​​ർ​​ച്ചു​​ഗീ​​സ് ബ​​റോ​​ക് ക​​ലാ​​വൈ​​ദ​​ഗ്ധ്യം വി​​ളി​​ച്ചോ​​തു​​ന്ന മ​​ദ്ബ​​ഹ, പ​​ള്ളി​​യ​​ക​​ത്ത് മ​​ദ്ബ​​ഹ​​യി​​ലു​​ള്ള പ​​റ​​ന്പി​​ൽ ചാ​​ണ്ടി​​ മെ​​ത്രാ​​ന്‍റെ​​യും ബേ​​മ്മ​​യി​​ലു​​ള്ള പ​​ന​​ങ്കു​​ഴ​​യ്ക്ക​​ൽ വ​​ല്യ​​ച്ച​​ൻ, നീ​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​ർ എ​​ന്നി​​വ​​രു​​ടേ​​യും ക​​ബ​​റി​​ട​​ങ്ങ​​ൾ,ദേ​​വാ​​ല​​യ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​തും കാ​​ല​​പ്പ​​ഴ​​ക്ക​​ത്തി​​ൽ ഭാ​​ഗി​​ക​​ മാ​​റ്റ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​തു​​മാ​​യ ഇ​രു വ​ശ​ങ്ങ​ളി​ലു​ള്ള അ​​ൾ​​ത്താ​​ര​​ക​​ള്‍ എന്നിവയാണ് ന​​വീ​​ക​​രിച്ചിരിക്കുന്നത്.

You must be logged in to post a comment Login