കു​ത്തു​പാ​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി കൂ​ദാ​ശ ഇ​ന്ന്

കു​ത്തു​പാ​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി കൂ​ദാ​ശ ഇ​ന്ന്

വെള്ളത്തൂവൽ: കുത്തുപാറ സെന്‍റ് ജോർജ് പള്ളി കൂദാശ ഇന്ന്. രാവിലെ 9.30ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിനു സ്വീകരണം നൽകും. 9.45ന് രൂപതാധ്യക്ഷന്‍റെ മുഖ്യകാർമികത്വത്തിൽ ദേവാലയ കൂദാശ, പൊന്തിഫിക്കൽ കുർബാന, സ്നഹവിരുന്ന്.

മേയ് ഒന്നുവരെ ഇടവക ദിനാഘോഷവും തിരുനാളും നടക്കും. നാളെ രാവിലെ ഏഴിനും ഉച്ചകഴിഞ്ഞ് 3.30നും ആഘോഷമായ വിശുദ്ധ കുർബാന ഫാ. എബ്രഹാം പുറയാറ്റ്. ഇടവക ദിനാചരണം, കലാസന്ധ്യ.

28ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. 6.30ന് മെഗാഷോ.
29ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് രണ്ടിന് അന്പ് പ്രദക്ഷിണം, നൊവേന ഫാ. ജോസഫ് കട്ടക്കയം, പ്രസംഗം ഫാ. പോളി മണിയാട്ട്, ആറിന് പ്രദക്ഷിണം.

30ന് ഉച്ചകഴിഞ്ഞ് 3.45ന് ആഘോഷമായ തിരുനാൾ കുർബാന മോണ്‍. ജയിംസ് മംഗലശേരിൽ, കുത്തുപാറ ക്ഷേത്രപ്പടി പന്തലിലേക്ക് പ്രദക്ഷിണം. മേയ് ഒന്നിന് ബിഷപ് എമിരിത്തൂസ് മാർ ജോർജ് പുന്നക്കോട്ടിലിനു സ്വീകരണം, പൊന്തിഫിക്കൽ കുർബാന, ആദ്യകുർബാന സ്വീകരണം.

You must be logged in to post a comment Login