ജക്കാര്‍ത്ത; ജയില്‍ശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ ഗവര്‍ണര്‍ക്ക് വേണ്ടി മെഴുകുതിരി പ്രാര്‍ത്ഥനകള്‍

ജക്കാര്‍ത്ത; ജയില്‍ശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ ഗവര്‍ണര്‍ക്ക് വേണ്ടി മെഴുകുതിരി പ്രാര്‍ത്ഥനകള്‍

ജക്കാര്‍ത്ത; ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ജക്കാര്‍ത്തയിലെ ക്രൈസ്തവ ഗവര്‍ണര്‍ ബാസുകി അഹോക്ക് പര്‍നാമയ്ക്ക് വേണ്ടി ലോകമെങ്ങും കൂട്ടറാലികളും പ്രാര്‍ത്ഥനകളും നടന്നു. ഇസ്ലാം മതത്തെ അപമാനിച്ചു എന്നതിന്റെ പേരില്‍ രണ്ടുവര്‍ഷത്തെ ജയില്‍വാസമാണ് കോടതി അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്.

കോടതി വിധിക്കെതിരെ റാലികള്‍ രാജ്യമെങ്ങും സംഘടിപ്പിച്ചു. ജനങ്ങള്‍ സര്‍വത്രപിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്കിയിരിക്കുന്നത്. ഗവര്‍ണറെ പിന്തുണയ്ക്കുന്നവര്‍ കൂട്ടത്തോടെ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് എത്തുകയും അവിടെ മെഴുകുതിരിപ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. പതിനായിരത്തോളം ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ജക്കാര്‍ത്തയിലെ ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി ഗവര്‍ണറുടെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

You must be logged in to post a comment Login