പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ജപമാലയില്‍ അഭയം തേടുന്നു

പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ജപമാലയില്‍ അഭയം തേടുന്നു

പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ താന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. താന്‍ ശാരീരികമായും മാനസികമായും വിവിധതരം സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലേഡി ഗാഗ വ്യക്തമാക്കുന്നുണ്ട്.

അതികഠിനമായ ശരീര വേദനയും മാനസിക പിരിമുറുക്കവും അനുഭവപ്പെടുന്ന ഫെബ്രോ മയാള്‍ജിയ എന്ന അസുഖമാണ് ഗാഗയ്ക്ക് എന്നാണ് പറയപ്പെടുന്നത്.

കത്തോലിക്കാസഭയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് ഇതിന് മുമ്പും ലേഡി ഗാഗ പരസ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒരു കത്തോലിക്കാവൈദികനൊപ്പം ബൈബിള്‍ പിടിച്ചുനില്ക്കുന്ന ചിത്രം ഗാഗ പോസ്റ്റ് ചെയ്തിരുന്നു. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള വൈദികന്റെ പ്രസംഗം വളരെ ഹൃദയസ്പര്‍ശിയായിരുന്നുവെന്നും അതില്‍ കുറിച്ചിരുന്നു.

സ്റ്റെഫാനി ജോവാന്നി ആഞ്ചെലീന ഗെര്‍മാനോറ്റ എന്നാണ് മുഴുവന്‍ പേര്. കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളരുകയും കത്തോലിക്കാ സ്‌കൂളുകളില്‍ പഠിക്കുകയും ചെയ്ത വ്യക്തിയാണ് ലേഡി ഗാഗ.

You must be logged in to post a comment Login