സാധാരണയായി നാം കാണുന്ന മാതാവിന്റെ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഗാഡ്വെലൂപ്പെ മാതാവിന്റെ ചിത്രം.
വെളുത്ത മാതാവിനെയാണ് കൂടുതലായി നാം പരിചയിച്ചിട്ടുള്ളതെങ്കിലും മെക്സിക്കോയിലെ തദ്ദേശവാസികളുടെ നിറമുള്ള മാതാവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. മെക്സിക്കന്‍- സ്പാനീഷ് കോമ്പിനേഷനാണ് ഗാഡ്വലൂപ്പെ മാതാവ്. കണ്ണുകള്‍ താഴേയ്ക്ക് പായിച്ച് നില്‍ക്കുന്നത് എളിമയുടെ സൂചനയാണ്. ആ കണ്ണുകളിലാവട്ടെ ദയവും മാതൃഭാവങ്ങളുമുണ്ട്. താന്‍ കന്യകയാണ് എന്നതിന്റെ സൂചനയാണ് ശിരസിന്റെ ആവരണം.
കൈകള്‍ കൂപ്പിയാണ് മാതാവ് നില്‍ക്കുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നതിന്റെ സൂചനയാണ് അത് നല്‍കുന്നത്. കറുത്ത റിബണ്‍ സൂചിപ്പിക്കുന്നത് അവള് കുഞ്ഞിനോട് കൂടിയവളാണ് എന്നതാണ് യേശുക്രിസ്തുവിന് സമര്‍പ്പിക്കപ്പെട്ടവളാണ് എന്നതിന്റെ അടയാളമാണ് മെഡലിയന്‍. രാത്രിയെക്കാള്‍ വലുതാണ് എന്നതിന്റെയും സൂര്യദേവനെക്കാള് പ്രകാശമേറിയവളാണ് താന്‍ എന്നതിന്റെയും പ്രതീകങ്ങളാണ് ചിത്രത്തിലെ സൂര്യചന്ദ്രന്മാര്. ചുരുക്കത്തില്‍ വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സ്ത്രീതന്നെയാണ് ഇത് എന്ന് വ്യക്തമാക്കുന്നവയാണ് ഗാഡ്വലൂപ്പെ മാതാവിന്റെ ചിത്രം.
You must be logged in to post a comment Login