പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ൽ അ​ല്മാ​യ​ർ​ക്കു​ള്ള ബൈ​ബി​ൾ പ​ഠ​ന​ക്ലാ​സ്

പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ൽ അ​ല്മാ​യ​ർ​ക്കു​ള്ള ബൈ​ബി​ൾ പ​ഠ​ന​ക്ലാ​സ്

കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ അല്മായർക്കുള്ള ബൈബിൾ പഠനക്ലാസ് ജൂൺ ഒൻപതിനും( വൈകുന്നേരം ആറുമുതൽ എട്ടുവരെ) കഴിഞ്ഞവർഷം ആരംഭിച്ച ദ്വിവത്സര ദൈവശാസ്ത്ര കോഴ്സിന്‍റെ രണ്ടാംവർഷ ക്ലാസ് പത്തിനും(രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ) ആരംഭിക്കും. സഭാചരിത്ര പഠനക്ലാസ് ജൂലൈ മുതൽ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിൽ വൈകുന്നേരം 5.30 മുതൽ 7.30 വരെ നടക്കും.

വെള്ളിയാഴ്ചകളിൽ നടക്കുന്ന ബൈബിൾ ക്ലാസിലും ശനിയാഴ്ചകളിൽ നടക്കുന്ന സഭാചരിത്രപഠന ക്ലാസിലും താത്പര്യമുള്ള ക്രൈസ്തവ വിശ്വാസികൾക്കു പങ്കെടുക്കാം. പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസർമാർ നയിക്കുന്ന ഈ ക്ലാസുകളിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ ഫോണിൽ ( 9447112104, 0481-2578315) ബന്ധപ്പെടണമെന്നു പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അറിയിച്ചു .

You must be logged in to post a comment Login