ഭൂമിവിവാദം; ആര്‍ച്ച് ബിഷപ് മാര്‍ മൂലക്കാട്ട് കണ്‍വീനറായി പുതിയ കമ്മറ്റി

ഭൂമിവിവാദം; ആര്‍ച്ച് ബിഷപ് മാര്‍ മൂലക്കാട്ട് കണ്‍വീനറായി പുതിയ കമ്മറ്റി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ സീറോ മലബാര്‍ സിനഡ് ഗൗരവമായിചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെക്കുറിച്ച് പഠിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനായി ആര്‍ച്ച് ബിഷപ് മാര്‍ മൂലക്കാട്ടിനെ കണ്‍വീനറായി പുതിയ കമ്മറ്റിയെ നിയോഗിച്ചു. ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവര്‍ അംഗങ്ങളാണ്.

എത്രയും പെട്ടെന്ന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തുന്നതിനാണ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.

You must be logged in to post a comment Login