ലാസ് വേഗാസ് കൂട്ടക്കുരുതി :പ്രാര്‍ത്ഥനയില്‍ അഭയം തേടി അമേരിക്ക

ലാസ് വേഗാസ് കൂട്ടക്കുരുതി :പ്രാര്‍ത്ഥനയില്‍ അഭയം തേടി അമേരിക്ക

വാഷിംങ്ടണ്‍: അമേരിക്കയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് നടന്ന കൂട്ടക്കുരുതിയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. 22,000 പേര്‍ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റിവലില്ലാണ് അറുപത്തിനാലുകാരനായ സ്റ്റീഫന്‍ പാഡോക്ക് വെടിയുതിര്‍ത്തത്. നാനൂറിലേറെ പേര്‍ക്ക് പരിക്കേല്ക്കുകയും 50 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ആധുനിക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. കര്‍ദിനാള്‍ ഡാനിയേല്‍ അഭിപ്രായപ്പെട്ടു. നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥന കൂടുതല്‍ ആവശ്യമായ സമയമാണിത് എന്ന് യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് പ്രസിഡന്റ് പ്രതികരിച്ചു. ലാസ് വേഗാസ് ബിഷപ് ജോസഫ് പെപ്പെയ്ക്ക് അയച്ച അനുശോചനസന്ദേശത്തില്‍ കര്‍ദിനാള്‍ പെദ്രോ പരോലിന്‍ മാര്‍പാപ്പയുടെ അതീവഖേദം അറിയിച്ചു.

ദൈവകരുണയില്‍ ആശ്രയം തേടാനും പാപ്പ അനുശോചനത്തില്‍ ആവശ്യപ്പെട്ടു. കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പഡോക്ക് തങ്ങളുടെ പടയാളിയാണെന്നാണ് ഐഎസിന്റെ വിശേഷണം.

You must be logged in to post a comment Login