ലാസ് വേഗസ്: പാപ്പ അപലപിച്ചു

ലാസ് വേഗസ്: പാപ്പ അപലപിച്ചു

വത്തിക്കാന്‍: യുഎസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാസ് വേഗസിലെ വെടിവയ്പ്പില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദം രേഖപ്പെടുത്തി. ലാസ് വേഗസിലെ വെടിവയ്പ്പ് സംഭവത്തില്‍ പാപ്പ അതീവ ദു:ഖിതനാണ്. ലാസ് വേഗസ് ബിഷപ്പ് ജോസഫ് അന്തോണി പെപ്പേയ്ക്ക് പാപ്പയുടെ താത്പര്യാര്‍ത്ഥം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെട്രോ പരോളിന്‍ അയച്ച ടെലിഗ്രാഫിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വെടിവയ്പ്പില്‍ അപകടം സംഭവിച്ചവര്‍ക്ക് മാര്‍പാപ്പ പ്രാര്‍ത്ഥനയും ആത്മീയ അടുപ്പവും ഉറപ്പുനല്‍കി. സംഗീതോത്സവത്തിനിടെ ജനക്കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പ്പില്‍ 58 പേരുടെ മരണത്തിനും 406 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തെയാണ് പാപ്പ അപലപിച്ചത്.

ഐഎസ് ആഹ്വാനമനുസരിച്ചാണ് ആക്രമണമെന്ന് ഭീകരസംഘടനയുടെ വാര്‍ത്താഏജന്‍സി അവകാശപ്പെട്ടെങ്കിലും ഭീകരബന്ധം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ വ്യക്തമാക്കി.

You must be logged in to post a comment Login