വെനിസ്വേലയിലെ ഭക്ഷണപ്രതിസന്ധി: സഹായാഭ്യര്‍ത്ഥനയുമായി ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്മാര്‍

വെനിസ്വേലയിലെ ഭക്ഷണപ്രതിസന്ധി: സഹായാഭ്യര്‍ത്ഥനയുമായി ലാറ്റിന്‍ അമേരിക്കന്‍ മെത്രാന്മാര്‍

വെനിസ്വേല: രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങളിലും തുടര്‍ന്നുണ്ടായ ഭക്ഷണപ്രതിസന്ധിയിലും സഹായം അഭ്യര്‍ത്ഥിച്ച് ലാറ്റിന്‍ അമേരിക്കയിലെ മെത്രാന്മാര്‍. മരണത്തിലും അക്രമങ്ങളിലും അടിസ്ഥാനാവശ്യങ്ങളുടെ അപര്യാപ്തയിലും മനുഷ്യാവകാശത്തെ നിഷേധിച്ചുകൊണ്ടുള്ള അക്രമങ്ങളിലും ഞങ്ങള്‍ വളരെ ആകുലരാണ്. ലാറ്റിന്‍ അമേരിക്ക ബിഷപ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആക്‌സിലറി മെത്രാന്‍ ജൂവാന്‍ എസ്പിനോസാ ആശങ്കകള്‍ പങ്കുവച്ചു.

21 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കാ പ്രതിനിധികളുടെയും യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഔദ്യോഗികപ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെനിസ്വേലയിലെ സഹോദരിസഹോദരന്മാരോടുള്ള തങ്ങളുടെ ഐകദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു

You must be logged in to post a comment Login