നാളെത്തെ പ്രത്യക്ഷ സമരം ലത്തീന്‍ സഭ മാറ്റിവച്ചു

നാളെത്തെ പ്രത്യക്ഷ സമരം ലത്തീന്‍ സഭ മാറ്റിവച്ചു

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി കെ രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബോണക്കാട് കുരിശുമല വിഷയവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ സമരത്തില്‍ നിന്ന് ലത്തീന്‍ സഭാ നേതൃത്വം പിന്മാറി. കുരിശുമലയിലേക്ക് നിയന്ത്രിതമായ ആളെ കയറ്റാമെന്ന് നല്കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവച്ചത്. ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നെയ്യാറ്റിന്‍കര രൂപത ഇടയലേഖനത്തിലൂടെ ഞായറാഴ്ച വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

You must be logged in to post a comment Login