ലോറന്‍സ് മാമ്മന്‍ ഗൂഗിളിനെ തോല്പിച്ച കഥയറിയാമോ?

ലോറന്‍സ് മാമ്മന്‍ ഗൂഗിളിനെ തോല്പിച്ച കഥയറിയാമോ?

ലോറന്‍സ് മാമ്മന്‍ നിസ്സാരക്കാരനൊന്നുമല്ല. അദ്ദേഹം തോല്പിച്ചത് ഗൂഗിളിനെയാണ്. എങ്ങനെയാണന്നല്ലേ 25 വര്‍ഷമായി തുടരുന്ന ക്രിസ്തു ചിത്രങ്ങളുടെ ശേഖരണത്തിലൂടെയാണ് ഗൂഗിളിനെ ഇദ്ദേഹം തോല്പിച്ചിരിക്കുന്നത്. ഗൂഗിളില്‍ പരതിയാല്‍ കിട്ടുന്നതിലും ഏറെയാണ് തന്റെ സ്വകാര്യശേഖരത്തിലുള്ള ക്രിസ്തുവിന്റെ ചിത്രങ്ങള്‍ എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.

ചെറുപ്പം മുതല്‍ ക്രിസ്തുചിത്രങ്ങളുടെ ശേഖരത്തിന്‍െ പുറകെയായിരുന്നു ലോറന്‍സ്. ആ താല്പര്യം മനസ്സിലാക്കിയപ്പോള്‍ കൂട്ടുകാരും ബന്ധുക്കളുമെല്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്തുചിത്രങ്ങള്‍ ലോറന്‍സിന് സമ്മാനിച്ചുതുടങ്ങി. അങ്ങനെയാണ് ഇന്ന് ഗൂഗിളിനെയും വെല്ലുന്ന രീതിയിലുള്ള ക്രിസ്തുചിത്രങ്ങളുടെ ശേഖരണത്തിന്റെ ഉടമയായി ഇദ്ദേഹം മാറിയത്.

You must be logged in to post a comment Login