അല്മായര്‍ക്കും ഇനി മുതല്‍ വിശുദ്ധ കുര്‍ബാന നല്കാമെന്ന് സിസിബിഐ

അല്മായര്‍ക്കും ഇനി മുതല്‍ വിശുദ്ധ കുര്‍ബാന നല്കാമെന്ന് സിസിബിഐ

ന്യൂഡല്‍ഹി: പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അല്മായര്‍ക്ക് ഇനി മുതല്‍ ആവശ്യം വന്നാല്‍ വിശുദ്ധ കുര്‍ബാന നല്കാവുന്നതാണെന്ന് സിസിബിഐ യുടെ മാര്‍ഗ്ഗരേഖ. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള, ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്ന, രൂപതയുടെലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ നടത്തുന്ന ട്രെയിനിംങ് പ്രോഗ്രാമില്‍ പങ്കെടുത്ത, ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് ഇതിനുള്ള യോഗ്യത.

നിലവില്‍ യൂറോപ്പിലെ ലത്തീന്‍ സഭയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ അല്മായര്‍ക്ക് വിശുദ്ധ കുര്‍ബാന നല്കാന്‍ അനുവാദമുണ്ട്. നിരവധി മലയാളികള്‍ എക്‌സ്ട്രാ ഓര്‍ഡിനറി മിനിസ്റ്റര്‍ ഓഫ് ഹോളി കമ്മ്യൂണിയന്‍ എന്ന ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നുമുണ്ട്.

You must be logged in to post a comment Login