പാത്രിയാര്‍ക്കയുടെ സൗദി അറേബ്യന്‍ പര്യടനം; ലെബനോന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കും

പാത്രിയാര്‍ക്കയുടെ സൗദി അറേബ്യന്‍ പര്യടനം; ലെബനോന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കും

ലെബനോന്‍: മാരോനൈറ്റ് പാത്രിയാര്‍ക്ക കര്‍ദിനാള്‍ ബെച്ചാറ റായ് സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ലെബനോന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് നിവേദനം സമര്‍പ്പിക്കും. ആദ്യമായിട്ടാണ് ഒരു ക്രൈസ്തവനേതാവിന് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗിക ക്ഷണം കിട്ടുന്നത്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കര്‍ദിനാള്‍ സൗദി അറേബ്യയിലേക്ക് പോകുന്നത്. ഈ ആഴ്ച പോകുമെന്നാണ് കരുതുന്നത്.

ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരി നവംബര്‍ നാലിന് രാജിവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലെബനോനിലെ കത്തോലിക്കാ നേതാക്കന്മാര്‍ നവംബര്‍ ആറുമുതല്‍ 10 വരെ തിയതികളില്‍ സമ്മേളിച്ചപ്പോഴാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വിഷയമാക്കിയത്. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സിറിയ, ഇറാക്ക്, പാലസ്തീന്‍,യെമന്‍ എന്നിവിടങ്ങളില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കണം.

രാജ്യത്തെ ഭരണ അസ്ഥിരതയുടെയും മറ്റും വര്‍ത്തമാനകാല സാഹചര്യത്തില്‍ ലെബനോന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടാന്‍ കഴിയുന്ന സന്ദര്‍ഭമാണിതെന്നും കത്തോലിക്കാ നേതാക്കന്മാര്‍ വിശ്വസിക്കുന്നു.

You must be logged in to post a comment Login