ലെബനോന്‍ പുതിയ വത്തിക്കാന്‍ അംബാസിഡറെ തിരഞ്ഞെടുത്തു, വത്തിക്കാന്‍ അനുവാദം നല്കിയില്ല

ലെബനോന്‍ പുതിയ വത്തിക്കാന്‍ അംബാസിഡറെ തിരഞ്ഞെടുത്തു, വത്തിക്കാന്‍ അനുവാദം നല്കിയില്ല

ലെബനോന്‍: പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പുതിയ അംബാസിഡറെ ലെബനോന്‍ തിരഞ്ഞെടുത്തുവെങ്കിലും വത്തിക്കാന്‍ അതിന് അംഗീകാരം നല്കിയില്ലെന്ന് വാര്‍ത്തകള്‍. ഇറ്റാലിയന്‍ ന്യൂസ്‌പേപ്പറായ ഇല്‍ മെസാജീറോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോണി ഇബ്രാഹിമിനെയാണ് വത്തിക്കാന്‍ പ്രതിനിധിയായി ലെബനോന്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഇബ്രാമിന്റെ് ഫ്രീമേസണ്‍ ബന്ധങ്ങളാണത്രെ വത്തിക്കാന്‍ ഇദ്ദേഹത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന് കാരണമായി പറയുന്നത്.

സഭയെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രൂപ്പായി ഫ്രീമേസണെ ഫ്രാന്‍സിസ് മാര്‍പാപ്പ കാണുന്നുണ്ട്. ഇതിനെതിരെ അദ്ദേഹം പലവട്ടം ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ വാര്‍ത്തയെ സംബന്ധിച്ച് വത്തിക്കാന്‍ വ്യക്തത വരുത്തിയിട്ടില്ല.

You must be logged in to post a comment Login