നോമ്പുകാലത്ത് സഭയോടൊത്ത് ലൈംഗികഇരകള്‍ക്ക് വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ഓസ്‌ട്രേലിയന്‍ സഭയുടെ ആഹ്വാനം

നോമ്പുകാലത്ത് സഭയോടൊത്ത് ലൈംഗികഇരകള്‍ക്ക് വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ഓസ്‌ട്രേലിയന്‍ സഭയുടെ ആഹ്വാനം

സിഡ്‌നി: ഈ നോമ്പുകാലത്ത് ഓസ്‌ട്രേലിയായിലെ കത്തോലിക്കരോട് മെത്രാന്മാര്‍ ആവശ്യപ്പെടുന്നത് ലൈംഗികഇരകള്‍ക്ക് വേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്നാണ്. നോമ്പിന്റെ തുടക്കത്തിലെ നാലു ദിവസങ്ങള്‍ ഉപവസിച്ച് ലൈംഗികഇരകള്‍ക്ക് വേണ്ടി സഭയോടൊത്ത് പ്രാര്‍ത്ഥിക്കണം. ഫെബ്രുവരി 14 മുതല്‍ 17 വരെ തീയതികളാണ് ഇതിലേക്കായി നീക്കിവച്ചിരിക്കുന്നത്. ഇരകളോട് തങ്ങള്‍ക്കുള്ള സങ്കടവും സ്‌നേഹവും പങ്കുവയ്ക്കാനാണ് മെത്രാന്മാര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

You must be logged in to post a comment Login