അന്ത്യമറിഞ്ഞവന്റെ ആരംഭം

അന്ത്യമറിഞ്ഞവന്റെ ആരംഭം

എല്ലാവര്‍ഷത്തേതും പോലെ ഈ വര്‍ഷവും വിശ്വാസികളായ നാമെല്ലാവരുംനോമ്പുകാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിഭൂതി ദിനത്തിലെ പ്രാര്‍ത്ഥനകളിലൂടേയും കര്‍മ്മങ്ങളിലൂടേയും അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും വഴികളിലൂടെ ജീവിതത്തെ ചേര്‍ത്തുവച്ച്, ഈശോയുടെ നാല്‍പത് ദിനരാത്രങ്ങളുടെ ആത്മീയതയെ സ്വജീവിതത്തിലേക്ക് ആവാഹിച്ച്, അവന്റെ സഹന മരണ ഉത്ഥാന അനുഭവങ്ങളിലൂടെ കടന്നുപോകാനായി തയ്യാറെടുത്തുകഴിഞ്ഞു.

പതിവുപോലെയുള്ള നോമ്പുകാല കര്‍മ്മങ്ങളോടും ആചരണങ്ങളോടും കൂടെ ചിലപ്പോള്‍ പഴയതിലും മെച്ചമായവയും കൂട്ടിച്ചേര്‍ത്തായിരിക്കാം ഇത്തവണത്തെ നമ്മുടെ നോമ്പുകാലം നാം പൂര്‍ത്തികരിക്കുക.

ഒരിക്കലും മുടക്കം വരുത്താതെയും ഈ കര്‍മ്മങ്ങളുടെ ഭാഗമായും നിന്നുകൊണ്ട് ഞാന്‍ എന്റെ വിശ്വാസം ജീവിക്കാന്‍ തുടങ്ങിയി’ട്ട്കുറച്ചധികം വര്‍ഷങ്ങളായി. ഇാേളം എന്റെ ജീവിതത്തില്‍ നോമ്പുകാലവുമായി ബന്ധപ്പെടുത്തി എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൂട്ടിയിട്ടുള്ളത് എ് അതിശയത്തോടെ തിരിച്ചറിയുന്നു. എങ്കിലും എവിടെയൊക്കയോ ചില പാളിച്ചകള്‍ ഞാന്‍ ചെയ്തകാര്യങ്ങളില്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ എനിക്കനുഭവപ്പെടുന്നുണ്ട്. കുറേയേറെ ആചരണങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം കറങ്ങിത്തിരിയു ഒരു തലത്തിലേക്ക് ഞാന്‍ ചുരുങ്ങിപ്പോയില്ലേ എ ന്ന അസ്വസ്ഥത ഇന്റൈയുള്ളിലുയരുന്നുണ്ട്.

എന്നാല്‍ ഈശോയ്ക്ക് ഒന്നും ആചരണങ്ങളോ വെറും അനുഷ്ഠാനങ്ങളൊ അല്ലായിരുന്നു, അവനത് അനുദിന ജീവിതം മാത്രമായിരുന്നു. അത്തരത്തില്‍ ജീവിച്ച ഈശോയാണ് അല്ലെങ്കില്‍ ഈശോഉയര്‍ത്തിയ ആത്മീയതയാണ് ജീവിതത്തില്‍ നേടിയെടുക്കാന്‍ ആഗഹിക്കുതും പരിശ്രമിക്കുതും എ് ഏതൊരു വിശ്വാസിയും വളരെ ആത്മാര്‍ത്ഥതയോടെ പറയുകയും ചെയ്യും. എങ്കിലും ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ ഉഴലുന്നതും നമ്മുടെ എന്നുമുള്ള നോവുമാണ്.

ഈശോയെപ്പോലെ, തന്റെ ലക്ഷ്യം എന്താണെ്ന്ന് കൃത്യമായി അറിഞ്ഞതിനുശേഷം ബോധപൂര്‍വം ജീവിതത്തെ സമീപിക്കാനാവുക എത് ഒരു പുണ്യം തന്നെയാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അന്ത്യമെന്താണെ് അറിഞ്ഞിട്ടാണ് ഈശോ തുടക്കം കുറിക്കുന്നത്. ജോര്‍ദ്ദാനില്‍ തുടങ്ങിയതും കാല്‍വരിയില്‍ പൂര്‍ത്തിയായതുമായ അവന്റെ പരസ്യ ജീവിതം ഏറെ നന്മകളാലും പുതുമകളാലും സമ്പന്നമായിരുന്നു എത് ഏതുകാലവും ഏത് സമൂഹവും സാക്ഷ്യപ്പെടുത്തിയിട്ട’ുള്ളതും ഇനിയും സാക്ഷ്യപ്പെടുത്തുതുമായ സത്യമാണ്.

അന്ത്യമറിഞ്ഞവന്റെ ആരംഭം എത് ഈശോയ്ക്ക് മാത്രം ചേരുന്ന ഒരു പ്രയോഗമായിരിക്കാം. തന്റെ ജീവിതം എന്താണെന്നും, എന്തിനാണെന്നും, എങ്ങിനെയാണെന്നുംനന്നായി അറിഞ്ഞ് അതിലേക്ക് പൂര്‍ണതയില്‍ ഒന്നാകാന്‍ സാധിക്കുക. എന്നിട്ട് അതില്‍ സംതൃപ്തിയോടെ ആയിരിക്കുക.

ഈശോയെപ്പോലെ മാമോദീസ എന്ന കൂദാശയാല്‍ ആത്മാവിനാല്‍ നിറഞ്ഞവരാണ് നാമോരുത്തരും. അതിനാല്‍ നമ്മള്‍ക്കും അതേ ആത്മാവിന്റെ നിയന്ത്രണത്താല്‍, മരുഭൂമിയില്‍ ഈശോ ചിലവഴിച്ചതും കടന്നുപോയതിനുസമാനവുമായ സാഹചര്യങ്ങള്‍ നിശ്ചയമായും വന്നുചേരും. അതൊരു തുടക്കം മാത്രമാണ്.

 

പൂര്‍ണ മനുഷ്യനായി മണ്ണില്‍ പിറന്ന ഈശോയുടേതും നമ്മുടേതുമായ വ്യത്യാസം അറിയാന്‍ സാധിക്കുന്നത് ഇവിടെയാണ്. ജീവിതത്തില്‍ ചെറിയ ഒരു പരീക്ഷണമോ വേദനയോ രോഗമോ വരുമ്പോള്‍ പോലും എത്രമാത്രം തളര്‍ന്നുപോകുന്നു, ചിലരെങ്കിലും തകര്‍ന്നുപോകുന്നു.
രണ്ട്‌പേര്‍ തമ്മില്‍ നടത്തിയചര്‍ച്ച   പരാജിതരാകുന്ന ദൈവീകശുശ്രൂഷകരെക്കുറിച്ചുള്ളതായിരുന്നു.

അതില്‍ ഒരാളുടെ അഭിപ്രായം ഏതോ ഒരു സിനിമയില്‍ നിന്നുള്ള ഒരു ചെറു സംഭാഷണമായിരുന്നു. അതിപ്രകാരമാണ്.”എന്തുകൊണ്ടാണ് ദൈവത്തിന്റെ പോരാളികള്‍ എപ്പോഴും തോറ്റുകൊണ്ട് തുടങ്ങുന്നത്? അഹന്ത അതില്ലാതെയാകാന്‍…” സത്യദൈവത്തിന്റെ പോരാളികളാണ് നമ്മളോരോരുത്തരും. നമ്മള്‍ പടവെട്ടുന്നത് തിന്മയ്ക്കെതിരെയുമാണ്.

മിക്കപ്പോഴുംവിജയിച്ചുകൊണ്ടല്ല അതില്‍തുടക്കം കുറിക്കപ്പെടുന്നത്, പകരം പരാജയപ്പെട്ടുകൊണ്ടാണ്. ഈ പരാജയം എത് നാം തുടങ്ങിവച്ച ദൈവീക ശുശ്രൂഷയുടെഅവസാനമല്ല, മറിച്ച്ഉള്ളിലെ അഹന്തയെ ഇല്ലാതെയാക്കി,മുന്‍പിലുള്ളദൈവം എന്ന സത്യത്തിലേക്കുള്ള യാത്രയുടെആരംഭം മാത്രമാണ്.നാമാരും പരാജിതരാകാന്‍ ഒരുകാലത്തും ആഗ്രഹിക്കാത്തവരല്ലേ.

നമ്മെ ശീലിപ്പിച്ചിരിക്കുന്നതും എന്നും ഓര്‍മ്മിപ്പിക്കുന്നതും വിജയിച്ച് വരാനുമാണല്ലോ. എാന്നാല്‍ അഹന്തയേയും സ്വാര്‍ത്ഥതയേയും ഇല്ലാതാക്കി മുന്‍പോട്ടു നീങ്ങാന്‍,പരാജയമായി എ്ന്ന് നാമറിയുന്ന  ഈ അനുഭവങ്ങള്‍ നിശ്ചയമായുംനമ്മെ സഹായിക്കും.

പ്രലോഭകന്റെ മുന്‍പില്‍ ഈശോ പരാജയപ്പെടുകയല്ലായിരുന്നോ? മാനുഷിക മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ അതെ എന്നതാണ് ഉത്തരം.നാല്‍പത് ദിനരാത്രങ്ങള്‍ നീണ്ടുനിന്ന പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും ഫലമായി സായത്തമാക്കിയ ശക്തികൊണ്ട് കൈവരിക്കാവു ന്ന കാര്യങ്ങള്‍ മാത്രമാണ് പ്രലോഭകന്‍ ഈശോയ്ക്ക് നേരേ ഉയര്‍ത്തിയത്. എന്നിട്ടും അവന്‍ കല്ലിനെ അപ്പമാക്കിയില്ല, ഉയരത്തില്‍ നിന്നും താഴേയ്ക്ക് ചാടിയില്ല…

അതായത് അമാനുഷികമായതൊന്നും ചെയ്തില്ല. ഇതാണ് ഈശോയുടെ പരാജയം. അ്ഈശോ പരാജിതനായത് എന്തിലാണോ അത് നേടിയെടുക്കാനാണ് നല്ലൊരു ശതമാനം പേരുടേയും ആത്മീയ സാധനകള്‍ എന്നത് വൈരുദ്ധ്യമെ്ന്ന് തോന്നിക്കാം എങ്കിലും സത്യമാണ്.

ആത്മീയതയില്‍ സിദ്ധികളും സാധ്യതകളും ഒരാള്‍ക്ക് തുറന്നുകിട്ടുന്നതാണല്ലോ പൊതുവെ ശ്രേഷ്ഠതരമായതായി ഇക്കാലഘ’ട്ടത്തിലുംകരുതപ്പെടുന്നത്. എന്നാല്‍ ഈശോ അത്തരത്തിലുള്ള ആത്മീയതയല്ല ജീവിച്ചത് എ്ന്ന് ഞാന്‍ മനസിലാക്കുന്നു.ഏച്ചുകെട്ട’ലുകളും നാട്യങ്ങളും ഒന്നുമില്ലാത്ത ഒരു നല്ല മനുഷ്യന്‍, അതുമാത്രമായിരുന്നു ഈശോ.

മനുഷ്യരെ മനുഷ്യരായി കാണാന്‍ സാധിച്ചിരുന്ന അവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്ന തന്നാല്‍ ആകാവുവിധം അവരെ സഹായിച്ചിരുന്ന, അവര്‍ക്കുവേണ്ടി സംസാരിച്ചിരിരുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍.(അതുകൊണ്ടുകൂടിയായിരിക്കാം മനുഷ്യനാകൂ വിശുദ്ധനാകൂ എന്ന തലക്കെ’ില്‍ ഒരു പുസ്തകമിറക്കാനൊക്കെ ഇരുപതിലധികം വര്‍ഷങ്ങള്‍ക്മുന്‍പ് സി പി വര്‍ക്കിയച്ചന് സാധിച്ചത്.)

ഈശോയെ ദൈവപുത്രനെ അല്ലെങ്കില്‍ ഗുരുവിനെ അതുമല്ലെങ്കില്‍ യഥാര്‍ത്ഥ മനുഷ്യനെ ഇപ്പോഴും വേറിട്ടു നിര്‍ത്തുന്നത് അവന് അവനെക്കുറിച്ചുണ്ടായിരുന്ന വ്യക്തതകൊണ്ടുതന്നെയൊണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ അന്ത്യമറിഞ്ഞവന്റെ ആരംഭം കുറിക്കലായിരുന്നു ജോര്‍ദ്ദാനില്‍ വച്ചുള്ളഈശോയുടെ പരസ്യസ്‌നാനവും തുടര്‍ന്നുള്ള ഓരോ കാര്യങ്ങളും.അന്ത്യമൊന്താണെന്നും അതെങ്ങിനെയായിരിക്കും എല്ലൊം കൃത്യമായി അറിഞ്ഞി’ും ശാന്തസുന്ദരമായൊഴുകി സമുദ്രത്തില്‍ വന്നുചേരുന്ന നദിപോലെ ഈശോയും തന്റെ ജീവിതത്തിന്റെ നിമിഷങ്ങള്‍ ഓരോന്നും അതിന്റേതായ തികവില്‍ പൂര്‍ത്തിയാക്കിയവനാണ്.ഞാനാകുന്ന ക്രിസ്തുവിശ്വാസിയും വളര്‍ത്തിയെടുക്കേണ്ടത് ഇതേ രീതിയാണ്.

എന്നാല്‍ ഈശോയില്‍ നിന്നും വിഭിന്നമായി,സ്വന്തം പേരിനും പ്രശസ്തിക്കും സൗഭാഗ്യങ്ങള്‍ക്കും നേട്ട’ങ്ങള്‍ക്കും ഒന്നിനും ഒരു കുറവുമുണ്ടാകരുതേ,എന്ന ആവലാതിയോടേയും പ്രാര്‍ത്ഥനയോടേയും അനുദിനജീവിതത്തെ കൊണ്ടുനടക്കുന്നവരാണ് നമ്മള്‍.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അന്ത്യമുണ്ടാകാതിരിക്കാനുള്ള ആരംഭമാണ് നാം കുറിക്കുത്.ഈ വൈരുദ്ധ്യമാണ് ക്രിസ്തുവിശ്വാസിയില്‍നിന്നും ഇല്ലാതാകേണ്ടത്.

ഈശോയൊടൊപ്പം ബോധപൂര്‍വം ജീവിതത്തെ അടുപ്പിച്ച് നിര്‍ത്താന്‍ നമുക്കും ഈ ദിനങ്ങളില്‍ സാധിക്കട്ടെ. നല്ല മനസ്സോടെ നമുക്കും നമ്മുടെ മിഴികള്‍ അവനിലേക്ക് ഉയര്‍ത്താം ഒപ്പം ഈ പ്രാര്‍ത്ഥനയും ഹൃദയത്തിലേറ്റാം. സുനിശ്ചിതമായുംഅവന്‍ അനുഗ്രഹം നല്‍കും.

‘ഒരുനുള്ളു ചാരവും നെറ്റിയില്‍ പൂശി ഞാന്‍
ഇറങ്ങുന്നു മണ്ണിന്‍ മണമുള്ള പാതയില്‍
മനുഷ്യനാകാന്‍ രക്ഷകനൊപ്പമാകാന്‍
മലിനമാമീജീവിതം ശുദ്ധമാക്കാന്‍…
അറിയുന്നു എ െപിന്‍ വിളിച്ചീടുമെന്‍
മനസിന്‍ മടുക്കാത്ത മോഹങ്ങളെ
തടുക്കുവാന്‍ ഈ തിരകടക്കരെയെത്തുവാന്‍
മനുഷ്യപുത്രാ നീ കരം നീട്ടിത്തുണയ്ക്കണേ..”

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

 

You must be logged in to post a comment Login