നോമ്പുകാലത്ത് സാത്താന്‍ നമ്മെ പീഡിപ്പിക്കുന്ന വിധങ്ങള്‍ അറിയാമോ?

നോമ്പുകാലത്ത് സാത്താന്‍ നമ്മെ പീഡിപ്പിക്കുന്ന വിധങ്ങള്‍ അറിയാമോ?

നോമ്പുകാലത്തേക്ക് നമുക്ക് അധികം ദിവസങ്ങളൊന്നുമില്ല. ഓരോ നോമ്പിലും നാം ചില തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആഗ്രഹിക്കും. എന്നാല്‍ പലപ്പോഴും ആ തീരുമാനങ്ങളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയാറില്ല. എന്താണ് ഇതിന് കാരണം? സാത്താന്‍ പല വിധത്തിലുള്ള പ്രലോഭനങ്ങള്‍ നമുക്ക് നല്കുന്നതാണ് അതില്‍പ്രധാനം. അവയേതൊക്കെയാണെന്ന് നമുക്ക് നോക്കാം.

പലതരത്തിലുള്ള അസ്വസ്ഥതകള്‍

മനസ്സിനെ പല തരത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതില്‍ നോമ്പുകാലത്ത് സാത്താന്‍ ഉത്സുകനാണ്. മനസ്സിന്റെ ഏകാഗ്രത സാത്താന്‍ നഷ്ടപ്പെടുത്തും, സ്വച്ഛത നഷ്ടമാക്കും. ദൈവവിചാരം ക്രമേണ നഷ്ടമാകും. ഇത് സാത്താന്റെ വലിയൊരു സൂത്രമാണ്.

മറ്റുള്ളവരെ വിധിക്കാനുള്ള പ്രവണത

മറ്റുള്ളവരെ വിധിക്കാനുള്ള പ്രവണത നോമ്പുകാലത്ത് കൂടുതലായിരിക്കും. നാം അവരെക്കാള്‍ ഭേദമാണ് എന്ന ചിന്ത ഉള്ളില്‍കയറും.ഞാന്‍ പള്ളിയില്‍ പോകുന്നുണ്ടല്ലോ, ഉപവസിക്കുന്നുണ്ടല്ലോ, നോമ്പെടുക്കുന്നുണ്ടല്ലോ തുടങ്ങിയ പല വിചാരങ്ങളും ഉള്ളിലേക്ക് കടന്നുവരും.

വിഭാഗീയത സൃഷ്ടിക്കുക

വിഭാഗീയതയും വിഭജനവുമാണ് സാത്താന്റെ പ്രിയപ്പെട്ട ഉപകരണങ്ങള്‍. വീട്ടിലും പള്ളിയിലും കുടുംബക്കൂട്ടായ്മയിലുമെല്ലാം സാത്താന്‍ വിഭജന ചിന്ത കൊണ്ടുവരും. നമ്മള്‍ ഒന്നാണ്, പക്ഷേ അയാള്‍ വേറെയാണ്..ഇതാണ് നമ്മുടെ ചിന്ത. ഈ ചിന്ത സാത്താന്‍ കൊണ്ടുവരുന്നതാണ്.

നിരുത്സാഹപ്പെടുത്തല്‍

മറ്റുള്ളവരോട് നാം തുടര്‍ച്ചയായി നിരുത്സാഹപ്പെടുത്തക്കവിധത്തിലുള്ള വര്‍ത്തമാനങ്ങള്‍ പറയും. അതുപോലെ നാം നമ്മോട് തന്നെയും

You must be logged in to post a comment Login