ഞാനൊരു കുഷ്ഠരോഗിയാണോ.. ഓരോരുത്തരും ആത്മശോധന നടത്തുക

ഞാനൊരു കുഷ്ഠരോഗിയാണോ.. ഓരോരുത്തരും ആത്മശോധന നടത്തുക

വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളില്‍ പലയിടത്തും കുഷ്ഠരോഗികള്‍ കടന്നുവരുന്നുണ്ട്. ഈ കുഷ്ഠരോഗികള്‍ ഒരു പ്രതീകമാണ്. അല്ലെങ്കില്‍ അവരെ നമുക്ക് മറ്റൊരു രീതിയിലും കാണേണ്ടതുണ്ട്.

കുഷ്ഠരോഗം പകരുന്നതാണ്, പാപവും
പകരപ്പെടും എന്നൊരു ഭയമുള്ളതുകൊണ്ട് കുഷ്ഠരോഗികളെ സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു. ഇതുപോലെയാണ് പാപവും. പാപസ്വഭാവമുള്ള ഒരു വ്യക്തിയുടെ ശീലങ്ങള്‍ വഴി അയാളുമായി അടുത്ത് ഇടപഴകുന്നവരിലേക്കും സമൂഹത്തിലേക്കും അയാളുടെ പാപങ്ങള്‍ പകരപ്പെടുന്നു.

കുഷ്ഠരോഗം വൃത്തികെട്ട രോഗമാണ്
കുഷ്ഠരോഗം നമ്മുടെ ശരീരത്തെ വികൃതമാക്കുന്നുണ്ട്. അതുപോലെയാണ് പാപവും. അത് നമ്മുടെ ആത്മാവിനെ മലിനമാക്കുന്നു. വികൃതമാക്കുകയും ചെയ്യുന്നു.

കുഷ്ഠം നമ്മെ ഒറ്റപ്പെടുത്തുന്നു
കുഷ്ഠരോഗിയെ സമൂഹം അകറ്റിനിര്‍ത്തുന്നു. പാപം പലപ്പോഴും നാം ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കന്നുണ്ടെങ്കിലും അത് വെളിപെട്ടുകഴിയുമ്പോള്‍ നമുക്ക് അപമാനമാണ് ഫലം.

കുഷ്ഠരോഗിക്ക് വൈദികനെ ആവശ്യമുണ്ട്, പാപിക്കും
ഒരു പുരോഹിതന്റെ അടുക്കലേക്കാണ് ക്രിസ്തു കുഷ്ഠരോഗിയെ അയ്ക്കുന്നത്. ഇതുപോലെയാണ് പാപം ചെയ്ത വ്യക്തിയും. അയാള്‍ക്ക് വൈദികന്റെ ആവശ്യമുണ്ട്..പാപങ്ങള്‍ ഏറ്റുപറയാനും മോചനം നേടാനും.

സൗഖ്യം കിട്ടുമ്പോള്‍ സന്തോഷം
ഏതു രോഗവും ഭേദപ്പെട്ടുകഴിയുമ്പോള്‍ നാം സന്തോഷിക്കുന്നു. ഇതുപോലെയാണ് പാപിയും. തന്റെ പാപങ്ങള്‍ക്ക് മോചനം കിട്ടിക്കഴിയുമ്പോള്‍ അയാള്‍ സന്തോഷിക്കുന്നു.

 

You must be logged in to post a comment Login