2015 ല്‍ ഐഎസ് കൂട്ടക്കുരുതി നടത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

2015 ല്‍ ഐഎസ് കൂട്ടക്കുരുതി നടത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ട്രിപ്പോളി: ലിബിയായില്‍ ഐഎസ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.

മെഡിറ്ററേനിയന്‍ തീരത്ത് നിരത്ത് നിര്‍ത്തി ശിരച്ഛേദം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ് ലോകമനസ്സാക്ഷിയെ തന്നെ അന്ന് ഞെട്ടിച്ചുകളഞ്ഞിരുന്നു. മെഡിറ്ററേനിയന്‍, സിര്‍ട്ടെ പ്രദേശത്ത് നിന്നാണ് ശിരച്ഛേദം വരുത്തിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്തം പുരണ്ട ഓറഞ്ച് വസ്ത്രവും തലയില്ലാത്ത ശരീരവുമാണ് കോപ്റ്റിക് ക്രൈസ്തവരുടേതാണ് മൃതദേഹമെന്ന ധാരണയിലെത്തിച്ചത്.

കോപ്റ്റിക് സഭയില്‍ രക്തസാക്ഷികളുടെ പട്ടികയിലേക്ക് പോപ്പ് തവദ്രോസ് രണ്ടാമന്‍ ഈ 21 പേരെ ഉയര്‍ത്തിയിരുന്നു. ഇവരുടെ അനുസ്മരണാര്‍ത്ഥം ഈജിപ്തില്‍ ദേവാലയ നിര്‍മ്മാണം നടന്നുവരുന്നു.

You must be logged in to post a comment Login