മറ്റൊരു കോള്‍ബെ, ലഫ്.കേണല്‍ അര്‍നൗഡ് ബെല്‍ട്രാമിന്റെ ജീവത്യാഗത്തിന്‍റെ കഥ

മറ്റൊരു കോള്‍ബെ, ലഫ്.കേണല്‍ അര്‍നൗഡ് ബെല്‍ട്രാമിന്റെ ജീവത്യാഗത്തിന്‍റെ കഥ

പാരീസ്: ബന്ദിക്ക് വേണ്ടി ജീവത്യാഗം നടത്താന്‍ ലഫ് കേണല്‍ അര്‍നൗഡ് ബെല്‍ട്രാമിനെ പ്രേരിപ്പിച്ചത് ഉറച്ച കത്തോലിക്കാവിശ്വാസം, 2008 മുതല്‍ കത്തോലിക്കാവിശ്വാസത്തിലേക്ക കടന്നുവന്ന വ്യക്തിയാണ് ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സിലെ ട്രെബിസിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തിലാണ് ബന്ദിയാക്കപ്പെട്ട സ്ത്രീക്ക് പകരം ഇദ്ദേഹം ജീവത്യാഗം ചെയ്തത്.

വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബയോടാണ് കേണലിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. തന്റെ വിശ്വാസം ഒളിച്ചുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. വിശ്വാസം പ്രഘോഷിക്കേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്‌നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്ന ക്രിസ്തുവചനമാണ് ഇതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചാപ്ലയ്ന്‍ ഫാ. ഡൊമിനിക്ക് ആര്‍സ് പറയുന്നു.

ഭീകരാക്രമണം അറിഞ്ഞ് ആദ്യം എത്തിയ പോലീസുകാരില്‍ ഒരാളായിരുന്നു ബെല്‍ട്രാം. ബന്ദിയാക്കപ്പെട്ട സ്ത്രീക്ക് പകരക്കാരനായിട്ടാണ് ഇദ്ദേഹം ജീവത്യാഗം ചെയ്തത്.

സിവില്‍ നിയമപ്രകാരം 2016 ഓഗസ്റ്റ് 27 നായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ സഭാപരമായ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു ഇദ്ദേഹവും ഭാര്യയും. പള്ളിയുമായി അടുത്തബന്ധമായിരുന്നു ഈദമ്പതികള്‍ പുലര്‍ത്തിയിരുന്നതെന്നു ഫാ. ജീന്‍ ബാപ്റ്റിസ്റ്റ് പറയുന്നു.

33ാം വയസിലായിരുന്നു വിശ്വാസജീവിതത്തിലേക്ക് കടന്നുവന്നത്.2010 ല്‍ ആയിരുന്നു ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും.

You must be logged in to post a comment Login