ലിമായിൽ യേശുക്രിസ്തുവിന്‍റെ രൂപത്തിന് സ്മോക്ക് ഡാമേജ്

ലിമായിൽ യേശുക്രിസ്തുവിന്‍റെ രൂപത്തിന് സ്മോക്ക് ഡാമേജ്

ലിമ: ഫ്രാൻസിസ് മാർപാപ്പയുടെ പെറു സന്ദർശനത്തിന് മുന്നോടിയായി ലിമായിലെ ക്രിസ്തു രൂപത്തിന്  സ്മോക്ക് ഡാമേജ്. രൂപത്തിന്‍റെ പുറകുവശത്തായിട്ടാണ് പുകപടലങ്ങൾ കൊണ്ട് ക്രിസ്തുരൂപത്തിന് മങ്ങലേല്പിച്ചിരിക്കുന്നത്. 120 അടി ഉയരമുള്ള രൂപം രാജ്യത്തിന്‍റെ തലസ്ഥാന ന​ഗരിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

രൂപത്തിന് എങ്ങനെയാണ് കേടുപാടുകൾ സംഭവിച്ചതെന്ന കാര്യം അജ്ഞാതമാണ്. 2011 ജൂൺ 29 നാണ് ഈ രൂപം സ്ഥാപിച്ചത്. തലസ്ഥാനത്ത് എവിടെ നിന്ന് നോക്കിയാലും ഈ രൂപം കാണാൻ കഴിയും.

You must be logged in to post a comment Login