മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത് ദൗ​​​ർ​​​ഭാ​​​ഗ്യ​​​കരം: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി

മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത് ദൗ​​​ർ​​​ഭാ​​​ഗ്യ​​​കരം: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ  ആ​​​ല​​​ഞ്ചേ​​​രി

കൊ​​​ച്ചി: ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​നി​​​ന്നു മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി ഇ​​​രു​​​നൂ​​​റി​​​ൽ​​നി​​​ന്ന് അ​​​ന്പ​​​തു മീ​​​റ്റ​​​റാ​​​ക്കി കു​​​റ​​​യ്ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഖ്യാ​​​പി​​​ത​​ന​​​യ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള വ്യ​​​തി​​​ച​​​ലി​​​ക്ക​​​ലാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.

ദൂ​​​ര​​​പ​​​രി​​​ധി ഇ​​​രു​​​നൂ​​​റി​​​ലും മു​​​ക​​​ളി​​​ലാ​​​വ​​​ണ​​​മെ​​​ന്നാ​​​ണു സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ട്. മ​​​ദ്യ​​​വ​​​ർ​​​ജ​​​ന​​​വും മ​​​ദ്യ​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ, മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യും മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് എ​​​വി​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​വു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. മ​​​ദ്യ​​​ത്തി​​​ന്‍റെ വ്യാ​​​പ​​​നം സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​ക്കു ത​​​ട​​​സ​​​മാ​​​ണ്. പ​​​ടി​​​പ​​​ടി​​​യാ​​​യി മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉ​​​പ​​​യോ​​​ഗ​​​വും വ​​​ർ​​​ധി​​​ക്കു​​​ന്ന ന​​​യ​​​ങ്ങ​​​ൾ തി​​​രു​​​ത്ത​​​ണം. മ​​​ദ്യ​​​വ്യാ​​​പാ​​​രി​​​ക​​​ളെ മ​​​റ്റു വ​​​രു​​​മാ​​​ന​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കേ​​​ണ്ട​​​ത്. മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി കു​​​റ​​​ച്ച സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​രേ ജ​​​നാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​മ​​​റി​​​യി​​​ക്കും.

സ​​​ഭ​​​യി​​​ലെ മ​​​ദ്യ​​​വി​​​രു​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും തു​​​ട​​​രു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login