ലിറ്റില്‍ ഫ്ളവര്‍ മേജര്‍ സെമിനാരിയുടെ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു

ലിറ്റില്‍ ഫ്ളവര്‍ മേജര്‍ സെമിനാരിയുടെ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു

ആലുവ: തത്വശാസ്ത്രപഠനത്തിന്റെ 57 വര്‍ഷങ്ങള്‍ പിന്നിടുന്ന ചെറുപുഷ്പസഭയുടെ ലിറ്റില്‍ ഫ്ളവര്‍ മേജര്‍ സെമിനാരിയുടെ 2017-18 അധ്യയനവര്‍ഷത്തിന് ഇന്നലെ തുടക്കം കുറിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

സെമിനാരി റെക്ടര്‍ റവ. ഡോ ജോണ്‍ കൊച്ചുപുരയ്ക്കല്‍, സിഎസ് റ്റി വൈദികര്‍, സഭാ സുപ്പീരിയര്‍ ജനറള്‍ റവ.ഡോ ഫ്രാന്‍സിസ് കിളിവള്ളിക്കല്‍, വിവിധ സഭകളുടെ മേജര്‍ സുപ്പീരിയേഴ്‌സ്,വൈദികാര്‍ത്ഥികള്‍, അല്മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തത്വശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് റവ. ഡോ. ജോബി ഇടമുറിയില്‍ സ്വാഗതം നേര്‍ന്നു. റവ.ഡോ ജോജോ വരകുകാലായില്‍ പ്രബന്ധം അവതരിപ്പിച്ചു.

You must be logged in to post a comment Login