ലിറ്റില്‍ മഡോണ ബീച്ചിലെ വിശേഷങ്ങള്‍

ലിറ്റില്‍ മഡോണ ബീച്ചിലെ വിശേഷങ്ങള്‍

ആര്‍ക്കാണ് പ്രിയപ്പെട്ടൊരാളുടെ കൈപിടിച്ച് കടല്‍ക്കാറ്റേറ്റ് നില്ക്കാന്‍ ആഗ്രഹമുണ്ടാകാത്തത്. ? തീരത്തെ കക്കകള്‍ പെറുക്കിയും കടലമ്മ കള്ളിയെന്നെഴുതിയും, എത്ര കണ്ടാലും കൗതുകം മാറാത്ത കടല്‍ കാഴ്ച ആസ്വദിക്കുമ്പോള്‍ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ ഈ കാഴ്ചകളും അനുഭവവും നിഷേധിക്കപ്പെടുന്നവരെ കുറിച്ച്. അംഗപരിമിതരായ അത്തരം സഹോദരങ്ങളെ കുറിച്ചും നമ്മുടെ ഫ്രാന്‍സിസ് പാപ്പക്ക് കരുതലുണ്ട്.

റോമ നഗരത്തിനു പതിനേഴു കിലോമീറ്റര്‍ അകലെ ലിറ്റില്‍ മഡോണ എന്നൊരു ബീച്ച് ഉണ്ട്.വര്‍ക്ക് ഓഫ് ലവ് എന്ന സംഘടന ബീച്ചിന്‍റെ ഒരു ഭാഗം വാടകയ്ക്ക് എടുത്തു അംഗപരിമിതര്‍ക്ക് കടല്‍കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു  വര്‍ഷമായി അവര്‍ ഈ സ്നേഹപ്രവൃത്തി ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ നല്‍കുന്ന പണം ഉപയോഗിച്ചാണ്‌ സംഘടനയുടെ പ്രവര്‍ത്തനം.

അംഗപരിമിതര്‍ക്കുള്ള നടപ്പാതകള്‍ വീല്‍ ചെയര്‍ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ ഫ്രാന്‍സിസ് പാപ്പ അവരുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ബീച്ചിന്‍റെ വാടകയ്ക്കും ആവശ്യമായ തുക സംഭാവന നല്‍കി. എല്ലാവരെയും പരിഗണിക്കുന്ന പാപ്പയുടെ കണ്ണുകള്‍ അംഗപരിമിതരെ എങ്ങനെ അവഗണിക്കും?

എന്തായാലും പാപ്പയുടെ ഈ സമ്മാനം തങ്ങളുടെ ആവേശം ഉയര്‍ത്തിയെന്ന് സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

 

തങ്കം തോമസ്

You must be logged in to post a comment Login