കരള്‍ പിളരും കാലത്തും കരള്‍ പകുത്ത് നല്കാന്‍ ഒരാള്‍

കരള്‍ പിളരും കാലത്തും കരള്‍ പകുത്ത് നല്കാന്‍ ഒരാള്‍

പത്തനംതിട്ട: കരള്‍ പിളരുന്ന വാര്‍ത്തകളാണ് എവിടെയും. അക്രമങ്ങളും പീഡനങ്ങളും അരങ്ങ് തകര്ക്കുമ്പോള്‍ ഇതാ സമാശ്വാസത്തിന്റെയും പരസ്‌നേഹത്തിന്റെയുമായ ഒരു വാര്‍ത്തകൂടി. തന്റെ ആരോരുമല്ലാത്ത ഒരു കുരുന്നുബാലികയ്ക്ക് സ്വന്തം കരള്‍ പകുത്തുനല്കാന്‍ തയ്യാറായ മനുഷ്യസനേഹിയായ വില്‍സണ്‍ വര്‍ഗീസ് എന്ന ഇരുപത്തിയൊന്‍പതുകാരനാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്.

ആലപ്പുഴ അനില്‍കുമാര്‍ രേണു ദമ്പതികളുടെ ഏകമകളായ അഭിരാമിയെന്ന രണ്ടുവയസുകാരിയുടെ കരള്‍ രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് ഒരു ചാനലിലൂടടെയാണ് വില്‍സണ്‍ ആദ്യമായി അറിയുന്നത്. ആ വാര്‍ത്തകേട്ടതേ പരിശുദ്ധാത്മാവ് വില്‍സണ്‍റെ ഹൃദയത്തില്‍ ചലിച്ചു. അങ്ങനെ ഭാര്യയുടെയും മകളുടെയും സമ്മതത്തോടെ അഭിരാമിക്ക് കരള്‍ പകുത്തുനല്കാന്‍ വില്‍സണ്‍ തയ്യാറാവുകയായിരുന്നു.

അതുമ്പുകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ് വില്‍സണ്‍ വര്‍ഗീസ്. എംസിവൈഎം പത്തനംതിട്ട രൂപതയിലെ സജീവപ്രവര്‍ത്തകരിലൊരാളുമാണ് വില്‍സണ്‍.

ഇന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കരള്‍മാറ്റ ശസ്ത്രക്രിയ. നമുക്ക് വില്‍സണും അഭിരാമിക്കും പ്രാര്‍ത്ഥനകള്‍ നേരാം.

You must be logged in to post a comment Login