ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സ് ഇ​​​നി മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും

ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സ് ഇ​​​നി മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും

തിരുവനന്തപുരം: ആറു ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത് ലോകശ്രദ്ധ നേടിയ ലോഗോസ് ബൈബിൾ ക്വിസ് ഇനി മൊബൈൽ ആപ്പിലും. തിരുവനന്തപുരം ലത്തീൻ അതിരൂപത ബൈബിൾ കമ്മീഷനും മീഡിയ കമ്മീഷനും ചേർന്നാണ് ലോഗോസ് ക്വിസ് ആപ് വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസപാക്യം ലോഗോസ് ക്വിസ് 2017 എന്ന ക്വിസ് ആപ് ഉദ്ഘാടനം ചെയ്തു.

ബൈബിൾ ക്വിസ് സമ്മാനത്തിനുവേണ്ടിയുള്ള ഒരു മത്സരം മാത്രമല്ല, അത് ദൈവവചനത്തോടുള്ള ആഭിമുഖ്യവും സ്നേഹവും തീക്ഷ്ണതയും വളർത്താൻ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്നും ദൈവവചനം മനുഷ്യനന്മയ്ക്കായി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.

ചടങ്ങിൽ കേരള കത്തോലിക്ക ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ജോണ്‍സൺ പുതുശേരി, അതിരൂപത അജപാലനശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ്, മീഡിയ കമ്മീഷൻ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. ദീപക് ആന്‍റോ, എഫ്. സിൽവദാസ് എന്നിവർ പ്രസംഗിച്ചു.

ഗൂഗിൾ പ്ലേസ്റ്റോറിൽ ലോഗോസ് ക്വിസ് 2017 എന്ന തലക്കെട്ടിൽ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ലോഗോസ് ചോദ്യോത്തരങ്ങൾ ലഭിക്കും. ഇരുപത് ഘട്ടങ്ങളിലായി ആയിരം ചോദ്യങ്ങളാണ് ആപ്പിലുള്ളത്. ഓരോ ഘട്ടത്തിലുമുള്ള അൻപത് ചോദ്യങ്ങളിൽ പത്തു ചോദ്യങ്ങൾക്ക് ശരിയുത്തരം നല്കിയാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാകും ഇങ്ങനെയുള്ള ഇരുപത് ഘട്ടങ്ങളാണ് ഇതിലുള്ളത്. ഓരോ ഘട്ടത്തിലും ഓരോ ബൈബിൾ കഥാപാത്രങ്ങളുടെ പോരുകളാണ് നല്കിയിട്ടുള്ളത്.

You must be logged in to post a comment Login