ബെ​​​നീ​​​റ്റ പീ​​​റ്റ​​​ർ ലോ​​​ഗോ​​​സ് പ്ര​​​തി​​​ഭ​​​

ബെ​​​നീ​​​റ്റ പീ​​​റ്റ​​​ർ ലോ​​​ഗോ​​​സ് പ്ര​​​തി​​​ഭ​​​

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സ് ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി ബെ​​​നീ​​​റ്റ പീ​​​റ്റ​​​ർ (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത) 2017ലെ ​​​ലോ​​​ഗോ​​​സ് പ്ര​​​തി​​​ഭ​​​യാ​​​യി. പി​​​ഒ​​​സി സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി പ്ര​​​ത്യേ​​​ക അ​​​വാ​​​ർ​​​ഡ് ലി​​​സി ജെ​​​യിം​​​സ് (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത) സ്വ​​​ന്ത​​​മാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള 37 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 5.20 ല​​​ക്ഷം പേ​​​രാ​​​ണ് ഇ​​​ക്കു​​​റി ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ആ​​​റു പ്രാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സം​​​സ്ഥാ​​​ന​​​ത​​​ല ജേ​​​താ​​​ക്ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ ന​​​ട​​​ന്ന​​​ത്. സി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രി​​​യാ​​​ണു ബെ​​​നീ​​​റ്റ. ഇ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു ലി​​​സി ജ​​​യിം​​​സ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്.

മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ജ​​​യി​​​ക​​​ളും രൂ​​​പ​​​ത​​​യും: എ- ​​​റോ​​​സ് മേ​​​രി (കോ​​​ട്ട​​​പ്പു​​​റം) ബി- ​​​അ​​​ൽ​​​ഫോ​​​ൻ​​​സ് റോ​​​സ് (ത​​​ല​​​ശേ​​​രി), ഡി- ​​​റോ​​​സ് മേ​​​രി (കോ​​​ത​​​മം​​​ഗ​​​ലം), എ​​​ഫ്- മേ​​​രി പോ​​​ൾ (പാ​​​ല). കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​രി​​​ൽ ഡോ. ​​​സി​​​ന്ധു പോ​​​ൾ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി. ലോ​​​ഗോ​​​സ് ഫാ​​​മി​​​ലി ക്വി​​​സ് ഫൈ​​​ന​​​ലി​​​ൽ പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​യ്ക്ക​​​ലും കു​​​ടും​​​ബ​​​വും ഒ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ലാ​​​ൽ​​​സ​​​ണ്‍ മാ​​​ത്യു​​​വി​​​ന്‍റെ കു​​​ടും​​​ബം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തി​​​നും ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യി​​​ലെ മോ​​​സ​​​സ് വാ​​​ച്ചാ​​​ക്ക​​​ലി​​​ന്‍റെ കു​​​ടും​​​ബം മൂ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​നും അ​​​ർ​​​ഹ​​​രാ​​​യി.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് വി​​​ജ​​​യി​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സി​​​ന് ആ​​​ഗോ​​​ള​​​സ​​​ഭ​​​യി​​​ൽ അ​​​തു​​​ല്യ​​​സ്ഥാ​​​ന​​​മു​​​ണ്ടെ​​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യി​​​ട​​​യി​​​ൽ ദൈ​​​വ​​​വ​​​ച​​​നം സ​​​മീ​​​പ​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​സം​​​രം​​​ഭം വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ വ​​​ച​​​ന​​​സ​​​ർ​​​ഗ പ്ര​​​തി​​​ഭാ​​​പു​​​ര​​​സ്കാ​​​രം എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഫാ. ​​​ജ​​​സ്റ്റി​​​ൻ കൈ​​​പ്ര​​​ന്പാ​​​ട​​​നു ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ച്ചു. റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ബി​​​ബ്ലി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​റാ​​​യ ഫാ.​​​ഹെ​​​ൻ​​​റി പ​​​ട്ട​​​രു​​​മ​​​ഠ​​​ത്തി​​​ൽ ര​​​ചി​​​ച്ച ‘മ​​​ല​​​യി​​​ലെ പ്ര​​​സം​​​ഗം’ എ​​​ന്ന പു​​​സ്ത​​​കം ഷെ​​​വ. പ്രീ​​​മൂ​​​സ് പെ​​​രി​​​ഞ്ചേ​​​രി​​​ക്കു കൈ​​​മാ​​​റി ബി​​​ഷ​​​പ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി, ജോ​​​യി പാ​​​ല​​​യ്ക്ക​​​ൽ, മാ​​​ത്യു ക​​​ണ്ടി​​​രി​​​ക്ക​​​ൽ, സൊ​​​സൈ​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ന്‍റ​​​ണി പാ​​​ലി​​​മ​​​റ്റം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജി​​​സ്മോ​​​ൻ തു​​​ടി​​​യം​​​പ്ലാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ലോ​​​ഗോ​​​സ് പ്ര​​​തി​​​ഭ​​​യ്ക്ക് വി​​​ശു​​​ദ്ധ​​​നാ​​​ടു സ​​​ന്ദ​​​ർ​​​ശ​​​ന​​​വും പാ​​​ല​​​യ്ക്ക​​​ൽ തോ​​​മ്മാ മ​​​ല്പാ​​​ൻ കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​മാ​​​ണു സ​​​മ്മാ​​​നം. വി​​​വി​​​ധ പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്കും കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

You must be logged in to post a comment Login