ബെന്നിയുടെ മൃതദേഹം സെപ്തംബര്‍ പകുതിയോടെ നാട്ടിലെത്തും, ലെന്റണ്‍ ബുല്‍വാഡിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍

ബെന്നിയുടെ മൃതദേഹം സെപ്തംബര്‍ പകുതിയോടെ നാട്ടിലെത്തും, ലെന്റണ്‍ ബുല്‍വാഡിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ചേര്‍പ്പൂങ്കല്‍ കടൂക്കുന്നേല്‍ ബെന്നിയുടെ മൃതദേഹം സെപ്തംബര്‍ പകുതിയോടെ നാട്ടിലെത്തിക്കാന്‍ സാധിച്ചേക്കുമെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.

പതിനഞ്ച വര്‍ഷമായി ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. നോട്ടിംങാമില്‍ ലെന്റണ്‍ ബൂര്‍വാര്‍ഡിലാണ് ബെന്നി സകുടുംബം താമസിച്ചിരുന്നത്. സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തിലേക്ക് ആയിരങ്ങളാണ് ബെന്നിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയത്. നോട്ടിംങാമില്‍ നിന്ന് വെംബ്ലിയിലേക്ക് ഇന്ത്യക്കാരായ യാത്രക്കാരുമായി പോകുമ്പോഴായിരുന്നു ബെന്നി ഓടിച്ചിരുന്ന മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപടകമുണ്ടായത്.

ചേ​​ർ​​പ്പു​​ങ്ക​​ൽ ക​​ടൂ​​ക്കു​​ന്നേ​​ൽ പ​​രേ​​ത​​രാ​​യ ഔ​​ത​​ച്ചേ​​ട്ട​​ൻ-​ ഏ​​ലി​​ക്കു​​ട്ടി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ ബെ​​ന്നി​​ക്കു നാ​​ലു സ​​ഹോ​​ദ​​രി​​മാ​​രാ​​ണു​​ള്ള​​ത്. സി​​സ്റ്റ​​ർ മൈ​​ക്കി​​ൾ സി​എ​​സ്എ​​ൻ, അ​​ന്ന​​മ്മ, ലീ​​ലാ​​മ്മ, ഫി​​ലോ​​മി​​ന .

You must be logged in to post a comment Login