സ്വര്‍ഗ്ഗസ്ഥനായ പിതാവേയുടെ തര്‍ജ്ജമയില്‍ മാറ്റം വരുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വര്‍ഗ്ഗസ്ഥനായ പിതാവേയുടെ തര്‍ജ്ജമയില്‍ മാറ്റം വരുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയുടെ തര്‍ജ്ജമയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന ഭാഗത്തുള്ള തര്‍ജ്ജമയെ സൂചിപ്പിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവമാണ് പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇത് വഴിതെളിക്കുന്നതായി പാപ്പ അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

അറമായ ഭാഷയില്‍ രൂപമെടുത്ത കര്‍ത്തൃപ്രാര്‍ത്ഥന പിന്നീട് മറ്റ് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു.

You must be logged in to post a comment Login