കര്‍ത്തൃപ്രാര്‍ത്ഥനയിലെ ‘മാറ്റം’ സഭയിലെ പുതിയ പ്രശ്നമൊന്നുമല്ല

കര്‍ത്തൃപ്രാര്‍ത്ഥനയിലെ ‘മാറ്റം’ സഭയിലെ പുതിയ പ്രശ്നമൊന്നുമല്ല

വാഷിംങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയിലെ മാറ്റത്തെക്കുറിച്ച് പറഞ്ഞത് സഭയിലെ പുതിയ പ്രശ്‌നമായി അവതരിപ്പിക്കേണ്ടതില്ലെന്ന് ഫാ. ആന്‍ഡ്രൂ മെന്‍ക്കെ. യുനൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സിലെ, സെക്രട്ടറിയേറ്റ് ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.

ബൈബിളിലെ ഈ പ്രാര്‍ത്ഥനയുടെ ഗ്രീക്ക് വിവര്‍ത്തനത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് കത്തോലിക്കാസഭ നേരത്തെ തന്നെ പരാമര്‍ശിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഇതൊരു പുതിയ പ്രശ്‌നമായി ആരും കാണേണ്ടതില്ല. ഫാ. ആന്‍ഡ്രൂ പറഞ്ഞു.

അടുത്തയിടെ ഇറ്റാലിയന്‍ ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ത്തൃപ്രാര്‍ത്ഥനയിലെ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന ഭാഗത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.

You must be logged in to post a comment Login