അമേരിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ പട്ടിണി കിടന്നത് 20,000 പേര്‍

അമേരിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ പട്ടിണി കിടന്നത് 20,000 പേര്‍

ലോസ്ആഞ്ചല്‍സ്: അമേരിക്കയെന്നാല്‍ സമ്പന്നരുടെ രാജ്യമെന്നാണല്ലോ നമ്മുടെ വയ്പ്. എന്നാല്‍ ഈ സമ്പന്ന രാജ്യത്തും പട്ടിണികിടക്കുന്നവര്‍ കുറവല്ല. അതും ക്രിസ്മസ് ദിനത്തില്‍. ഇതൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്.

ക്രിസ്മസ് ദിനത്തില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യത്തില്‍ നിന്നാണ് ഇക്കാര്യം ലോകം അറിഞ്ഞത്. ലോസ് ആഞ്ചല്‍സിന്റെ വിവിധ ഭാഗങ്ങളായ ഫിഫ്ത്ത് സ്ട്രീറ്റ്, സിക്‌സ്ത സ്ട്രീര്‌റ്, സാന്‍ പെദ്രോ എന്നിവിടങ്ങളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.  ഏകദേശം ഇരുപതിനായിരത്തോളം പേരാണ് ഇതേ ദിവസം തെരുവില്‍ അന്തിയുറങ്ങി ദാരിദ്ര്യം അനുഭവിച്ചത്.

ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായ അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതിലേക്കാണ് ഈ സൂചനകള്‍ വിരല്‍ചൂണ്ടുന്നത്.

You must be logged in to post a comment Login