ലൂര്‍ദ്ദിലും വെള്ളപ്പൊക്കം

ലൂര്‍ദ്ദിലും വെള്ളപ്പൊക്കം

ലൂര്‍ദ്: ഫ്രാന്‍സിന്റെ വിവിധഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴ പ്രസിദ്ധമായ ലൂര്‍ദ് തീര്‍തഥാടനകേന്ദ്രത്തെയും പ്രതികൂലമായി ബാധിച്ചു. ഗ്രോട്ടോ മുഴുവന്‍ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.തന്മൂലം അണ്ടര്‍ഗ്രൗണ്ട് ബസിലിക്കയിലുള്ള ഇന്റര്‍നാഷനല്‍ കുര്‍ബാന റദ്ദ് ചെയ്തു. രണ്ടാഴ്ചയിലേറെയായി ഇവിടെ ശക്തമായ മഴയാണ്. ഇതിനകം നാലു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ലൂര്‍ദ്ദില്‍ ഇതുപോലെ ശക്തമായ വെള്ളപ്പൊക്കമുണ്ടായത്. ദൈവം നമ്മെയെല്ലാം രക്ഷിക്കട്ടെയെന്ന് ബിഷപ് ഫിലിപ്പ് ഈഗന്‍ ട്വീറ്റ് ചെയ്തു.

You must be logged in to post a comment Login