ഞാനൊരു താരമല്ല, ലൂര്‍ദ്ദിലെ സ്ഥിരീകരിച്ച എഴുപതാമത്തെ അത്ഭുതത്തിന്റെ കാരണക്കാരിയായ കന്യാസ്ത്രീ പറയുന്നു

ഞാനൊരു താരമല്ല, ലൂര്‍ദ്ദിലെ സ്ഥിരീകരിച്ച എഴുപതാമത്തെ അത്ഭുതത്തിന്റെ കാരണക്കാരിയായ കന്യാസ്ത്രീ പറയുന്നു

ലൂര്‍ദ്:ഞാനൊരു താരമല്ല വെറും ഒരു കൊച്ചുസിസ്റ്റര്‍ മാത്രം… ഇത് സിസ്റ്റര്‍ ബെര്‍ണാഡെറ്റെ മോരിയാവുവിന്റെ വാക്കുകള്‍. സ്വതന്ത്രമായി നടക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സിസ്റ്റര്‍.

ലൂര്‍ദിലെ എഴുപതാമത്തെ അത്ഭുതം സ്ഥിരീകരിച്ചത് ഈ സിസ്റ്റര്‍ക്ക് സംഭവിച്ച അത്ഭുതരോഗസൗഖ്യം മൂലമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് ബിഷപ്‌സ് കൗണ്‍സില്‍ സിസ്റ്ററിന്റെ രോഗസൗഖ്യത്തെ അത്ഭുതമായി വിലയിരുത്തിയതും ലൂര്‍ദില്‍ നടന്ന എഴുപതാമത്തെ അത്ഭുതമായി സ്ഥിരീകരിച്ചതും. വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധിക്കാത്ത സൗഖ്യമാണ് സിസ്റ്റര്‍ക്കുണ്ടായത്.

നിങ്ങള്‍ക്ക് സാക്ഷ്യം നല്കാനാണ് ഞാന്‍ ഇവിടെ വന്നത്..നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടി..സിസ്റ്റര്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. കാല്‍ നുറ്റാണ്ടോളം തളര്‍ന്നുകിടന്ന വ്യക്തിയായിരുന്നു സിസ്റ്റര്‍.

You must be logged in to post a comment Login